അശ്ലീല അധിക്ഷേപം നടത്തിയെന്ന നടിയുടെ പരാതിയില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. നേരത്തെ ജ്യാമമില്ല വകുപ്പുകള്‍ ചുമത്തി ബോബിക്കെതിരേ കേസ് എടുത്തിരുന്നു. വയനാട്ടിലെ മേപ്പാടിയിലുള്ള ബോബിയുടെ എസ്‌റ്റേറ്റില്‍ നിന്നാണ് അയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ബോബിയെ പിടികൂടിയത്. സ്ത്രീകള്‍ക്കെതരേ അശ്ലീല പരാമര്‍ശം നടത്തുക, മോശം പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിളിച്ചിരുന്നുവെന്നും, കേസുമായി മുന്നോട്ടു പോകുന്നതിന് പിന്തുണ വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.
തനിക്കെതിരേ നിരന്തരം അശ്ലീല അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ടെന്ന് കാണിച്ച് നടി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറഞ്ഞ് രംഗത്തു വന്നത്. ‘ താങ്കളുടെ തന്നെ മാനസികനിലയുള്ള കൂട്ടാളികള്‍ക്കെതിരേയുള്ള പപാതി പുറകെയുണ്ടാകും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ. ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു’ എന്നായിരുന്നു പരാതിക്കാരി ബോബി ചെമ്മണ്ണൂരിനെതിരായി സാമുഹിക മാധ്യമത്തില്‍ കുറിച്ചിരുന്നത്. Boby Chemmanur in custody in case of sexual assault on actress
Content Summary; Boby Chemmanur in custody in case of sexual assault on actress