June 04, 2026 |
Share on

സംവിധായകന്‍ ഇംത്യാസ് അലി അപമാനിച്ചു; വെളിപ്പെടുത്തലുകളുമായി ബോബി ഡിയോള്‍

‘ജബ് വി മെറ്റ് എന്ന ചിത്രത്തില്‍ നായകനാവാന്‍ ഇംത്യാസ് അലി ആദ്യം സമീപിച്ചത് തന്നെയായിരുന്നു’

തന്റെ സിനിമാ ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ബോബി ഡിയോള്‍. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട് താരപദവി നഷ്ടപ്പെട്ട ബോബി, പോസ്റ്റര്‍ ബോയ്‌സ് എന്ന അടുത്ത ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഈ ചിത്രം തനിക്ക് നഷ്ടപ്പെട്ടുപോയ താരപദവി തിരിച്ചുതരുമെന്നാണ് താരം കരുതുന്നത്. 48-കാരനായ ബോബിയുടെ പുതിയ ചിത്രം ഇന്നാണ് റീലിസിംഗ് പറഞ്ഞിരിക്കുന്നത്.

അതേ സമയം സംവിധായകന്‍ ഇംത്യാസ് അലി തന്നെ അപമാനിച്ച സംഭവം തുറന്ന് പറഞ്ഞ് ബിടൗണില്‍ പുതിയ കോലാഹലം സൃഷ്ടിച്ചിരിക്കുകയാണ് ബോബിഡിയോള്‍. ജബ് വി മെറ്റ് എന്ന ചിത്രത്തില്‍ നായകനാവാന്‍ ഇംത്യാസ് അലി ആദ്യം സമീപിച്ചത് തന്നെയായിരുന്നു. അന്ന് ഗീത് എന്നായിരുന്നു ചിത്രത്തിന്റെ പേര് പറഞ്ഞിരുന്നത്. ആ ചിത്രത്തില്‍ കരീനയെ നായികാസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതും താനായിരുന്നു എന്നാല്‍ ഷൂംട്ടിംഗ് തുടങ്ങിയപ്പോള്‍ നായകന്റെ വേഷത്തില്‍ എത്തിയത് ഷാഹിദ് കപൂറായിരുന്നു. ഈ കടുത്ത അപമാനമാണ് നേരിടേണ്ടി വന്നതില്‍ താന്‍ അത്യധികം ദു:ഖിതനായിരുന്നുവെന്നുമാണ് ഹാഫിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ബോബി പറഞ്ഞത്.

തന്നെ വിഷമിച്ച പല സംഭവങ്ങളും ബോബി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ അഭിനയത്തില്‍ സജീവമല്ലായിരുന്നുവെങ്കിലും വിവാദങ്ങളിലൂടെ മാധ്യമങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ബോബി. ഒരു പബില്‍ സ്വതന്ത്ര ഡിജെ-യായി അരങ്ങേറ്റം കുറിച്ച ദിവസം തന്നെയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ബോബിക്ക് തിരിച്ചടിയായിരുന്നു. ഡിജെ പരിശീലനം കഴിഞ്ഞ് എത്തിയ ബോബി പബില്‍ തന്റെ ചിത്രങ്ങളിലെ പാട്ടുകള്‍ മാത്രം വച്ചത് സന്ദര്‍ശകരെ ചൊടിപ്പിക്കുകയും പണം തിരികെ ആവിശ്യപ്പെട്ട് ക്ലബ് അധികൃതരുമായി പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഈ പ്രശ്‌നങ്ങള്‍ ബോബിയുടെ കരിയറിന് തന്നെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ പ്രശ്‌നവും തന്നെ വലച്ചിരുന്നുവെന്ന് ബോബി വ്യക്തമാക്കി
‘ഇപ്പോഴത്തെ താരങ്ങളില്‍ ആലിയ ഭട്ട് എന്നെ അഭിനയം കൊണ്ട് അതിശയിപ്പിച്ചിട്ടുണ്ടെന്നും അലിയയുടെ ഹൈവേ എന്ന ചിത്രം മനോഹരമായിരുന്നുവെന്ന് കേട്ടിരുന്നു എന്നാല്‍ ആ ചിത്രം ഞാന്‍ കണ്ടിട്ടില്ല. കാരണം അത് സംവിധാനം ചെയ്ത് ഇംത്യാസ് അലിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട് എനിക്കായിട്ട് നിങ്ങള്‍ ഒരു നല്ല പടവും ഒരുക്കാതെ നിങ്ങളുടെ ഒരു പടവും ഞാന്‍ കാണില്ല. അത് നിങ്ങളുടെ ഏറ്റവും നല്ല ചിത്രമായിരിക്കണം’ എന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/iMGr0h

Leave a Reply

Your email address will not be published. Required fields are marked *

×