April 25, 2025 |
Share on

ഇന്റര്‍വ്യൂവിനിടെ വനിത മാധ്യമപ്രവര്‍ത്തകയെ കയറിപ്പിടിച്ച് ബോക്‌സറുടെ ഉമ്മ

കുബ്രാതിന്റെ പ്രതികരണം വിചിത്രവും അപമാനകരവുമായിരുന്നു എന്ന് ജെന്നിഫര്‍ പറഞ്ഞു.

ബള്‍ഗേറിയന്‍ ഹെവിവൈറ്റ് ബോക്‌സര്‍ കുബ്രാത് പുലേവ് തന്റെ 28ാമത്തെ പ്രൊഫഷണല്‍ ബോക്‌സിംഗ് മത്സരത്തില്‍ 27ാമത്തെ വിജയം ആഘോഷിച്ചത്. ഇന്റര്‍വ്യൂ ചെയ്യാനെത്തിയ വനിത മാധ്യമപ്രവര്‍ത്തകയെ ഫ്രഞ്ച് കിസ് ചെയ്താണ്. യുഎസിലെ ലാസ് വേഗാസിലാണ് സംഭവം. വേഗാസ് സ്‌പോര്‍ട്‌സ് ഡെയ്‌ലി റിപ്പോര്‍ട്ടര്‍ ജെന്നിഫര്‍ റവാലോയാണ് ബോക്‌സറുടെ അതിക്രമത്തിന് ഇരയായത്.

അവസാന ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് കുബ്രാത്, ജെന്നിഫറെ ബലമായി കടന്നുപിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. കുബ്രാതിന്റെ പ്രതികരണം വിചിത്രവും ലജ്ജാകരവുമായിരുന്നു എന്ന് ജെന്നിഫര്‍ പറഞ്ഞു.

2017ലെ ഫ്രഞ്ച് ഓപ്പണിനിടെ ലൈവ് നല്‍കുകയായിരുന്ന വനിത റിപ്പോര്‍ട്ടറെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച ഫ്രഞ്ച് ടെന്നീസ് താരം മാക്‌സിം ഹാമു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ഹാമു പിന്നീട് ഇതില്‍ മാപ്പ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×