മന്ത്രി സിൽവിയോ അൽമെയ്ഡയെ പുറത്താക്കി
ബ്രസീലിലെ റേഷ്യൽ ഇക്വാളിറ്റി മന്ത്രി അനിയേൽ ഫ്രാങ്കോ ഉൾപ്പെടെ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചതിനെ തുടർന്ന് പ്രസിഡൻ്റ് തൻ്റെ ജനപ്രിയ മന്ത്രിമാരിലൊരാളായ സിൽവിയോ അൽമെയ്ഡയെ പുറത്താക്കി. മനുഷ്യാവകാശ മന്ത്രിയായിരുന്ന അൽമെയ്ഡ ആരോപണങ്ങൾ നിഷേധിച്ചു. ദ്രുത ഗതിയിലുള്ള നടപടി സ്വീകരിച്ചതിന് പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് അനിയേൽ ഫ്രാങ്കോ നന്ദി രേഖപ്പെടുത്തി. എന്നാൽ ഈ ആരോപണങ്ങൾ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ഭരണത്തിന് വലിയ പ്രഹരമേല്പിക്കുന്നതാണ്. humanrights minister sacked sexual harassment
വംശീയതയ്‌ക്കെതിരായ ബ്രസീലിൻ്റെ പോരാട്ടത്തിലെ പ്രധാന വ്യക്തികളാണ് സിൽവിയോ അൽമെയ്ഡയും അനിയേൽ ഫ്രാങ്കോയും, 2023 ജനുവരിയിൽ ലുലയുടെ സർക്കാർ ആരംഭിച്ചത് മുതൽ മുൻ തീവ്ര വലതുപക്ഷ പ്രസിഡൻ്റ് ജെയർ ബോൾസോനാരോയുടെ പിന്തുണക്കാരുടെ നിരന്തര ആക്രമണങ്ങൾ ഉണ്ടായിരുന്നു. സെപ്റ്റംബർ ആറ് വെള്ളിയാഴ്ച വൈകുന്നേരമാണ് മന്ത്രി സിൽവിയോ അൽമെയ്ഡയ്‌ക്കെതിരായ ഗുരുതരമായ ആരോപണങ്ങളെ തുടർന്ന്, അദ്ദേഹവുമായി സംസാരിച്ചതായും, അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റാൻ ഞാൻ തീരുമാനിച്ചതായും പ്രസിഡൻ്റ് ലുല പ്രസ്താവന പുറത്തിറക്കിയത്. ലൈംഗികാരോപണങ്ങളുടെ ഗുരുതര സ്വഭാവം മൂലം സിൽവിയോ അൽമെയ്ഡയെ സർക്കാരിൽ നിലനിർത്തുന്നത് ഇനി സാധ്യമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഗവൺമെൻ്റ് മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധത ഊന്നിപ്പറയുകയും സ്ത്രീകൾക്കെതിരായ ഒരു അതിക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. കേസ് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.
സിൽവിയോ അൽമെയ്ഡയെ നീക്കം ചെയ്യാനുള്ള തീരുമാനം പ്രസിഡൻ്റ് ലുല പ്രഖ്യാപിച്ച് ഒരു മണിക്കൂറിന് ശേഷം റേഷ്യൽ ഇക്വാളിറ്റി മന്ത്രി അനിയേൽ ഫ്രാങ്കോ കേസിനെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. 2018-ൽ റിയോ ഡി ജനീറോയിലെ പ്രശസ്ത രാഷ്ട്രീയ പ്രവർത്തകയായ തൻ്റെ സഹോദരി മരിയേൽ ഫ്രാങ്കോയുടെ കൊലപാതകത്തിന് ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ച അനിയേൽ ഫ്രാങ്കോ, അക്രമ പ്രവർത്തനങ്ങളെ കുറച്ചുകാണുന്നത് അംഗീകരിക്കാനാവില്ലെന്ന് സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഇരകൾ വേദനിക്കുമ്പോൾ അവരെ കുറ്റപ്പെടുത്തുകയോ അപകീർത്തിപ്പെടുത്തുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്യുന്നത് അക്രമണങ്ങളെ തുടരാൻ അനുവദിക്കുന്ന പ്രവർത്തിയാണെന്നും അവർ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ബ്രസീലിയൻ വാർത്താ സൈറ്റായ മെട്രോപോൾസ് റിപ്പോർട്ട് ചെയ്തതോടെയാണ് വിവരങ്ങൾ പുറം ലോകം അറിയുന്നത്.
അൽമെയ്ഡയ്‌ക്കെതിരായ ആരോപണങ്ങൾ തങ്ങൾക്ക് ലഭിച്ചതായി സ്ഥിരീകരിച്ച് മീ ടൂ ബ്രസീൽ വ്യാഴാഴ്ച ഒരു പ്രസ്താവന പുറത്തിറക്കിയെങ്കിലും,അതിൽ എത്ര പേരുണ്ടെന്ന വെളിപ്പെടുത്തിയിട്ടില്ല. ഇരകളായവർക്ക് തങ്ങളുടെ അവകാശവാദങ്ങൾക്ക് സ്ഥാപനപരമായ പിന്തുണ ലഭിക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് അവർ പറഞ്ഞു.
നുണകളും തെറ്റായ ആരോപണങ്ങളും ഞാൻ ശക്തമായി നിരസിക്കുന്നുവെന്നു പറഞ്ഞു കൊണ്ട് സിൽവിയോ അൽമെയ്ഡ രംഗത്തത്തിയിരുന്നു. കറുത്ത വർഗക്കാരൻ, മനുഷ്യാവകാശ അഭിഭാഷകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ തൻ്റെ സൽപ്പേരിന് കോട്ടം വരുത്തുന്നതിനായി ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു കൊണ്ട് അതേ ദിവസം തന്നെ, ആരോപണങ്ങൾ നിഷേധിച്ച് അൽമെയ്ഡ സോഷ്യൽ മീഡിയയിൽ വീഡിയോ ആയാണ് പോസ്റ്റ് ചെയ്തത്.
അധികാരത്തിലിരിക്കെ, മീ ടൂ ബ്രസീലിനെ വിമർശിക്കാൻ സിൽവിയോ അൽമെയ്ഡ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നു. മീ ടൂ ബ്രസീൽ സംഘടന പലപ്പോഴും “അജ്ഞാതവും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ” ഉന്നയിക്കുന്നുവെന്നാണ്
സിൽവിയോ അൽമെയ്ഡ ആരോപിച്ചത്.
contnet summary ; Brazil’s human rights minister sacked over sexual harassment allegations k k k k k k
humanrights minister sacked sexual harassment k k k k k