June 09, 2026 |
Share on

പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി ഉള്‍പ്പടെ നാലുപേരെ മോചിപ്പിച്ചു

അഴിമുഖം പ്രതിനിധി പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി ഉള്‍പ്പടെ നാലുപേരെ സായുധസഘം മോചിപ്പിച്ചു. 10 പേരടങ്ങുന്ന സായുധസഘമാണ് പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റൂ ഉള്‍പ്പടെയുള്ളവരെ മോചിപ്പിച്ചത്. ഹര്‍മിന്ദര്‍ സിങിനൊപ്പം രക്ഷപ്പെട്ടത് മൂന്ന് ആധോലോക കുറ്റവാളികളാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി തുടങ്ങിയവരാണ് രക്ഷപ്പെട്ട കുറ്റവാളികള്‍. പോലീസ് യൂണിഫോമിലെത്തിയ 10 അംഗ സംഘം നിറയൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. […]

അഴിമുഖം പ്രതിനിധി

പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി ഉള്‍പ്പടെ നാലുപേരെ സായുധസഘം മോചിപ്പിച്ചു. 10 പേരടങ്ങുന്ന സായുധസഘമാണ് പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റൂ ഉള്‍പ്പടെയുള്ളവരെ മോചിപ്പിച്ചത്. ഹര്‍മിന്ദര്‍ സിങിനൊപ്പം രക്ഷപ്പെട്ടത് മൂന്ന് ആധോലോക കുറ്റവാളികളാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി തുടങ്ങിയവരാണ് രക്ഷപ്പെട്ട കുറ്റവാളികള്‍.

പോലീസ് യൂണിഫോമിലെത്തിയ 10 അംഗ സംഘം നിറയൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. പോലീസിന് നേരെ 100 റൗണ്ട് വെടിയുതിര്‍ത്തു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനതെങ്ങും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×