‘അറിയപ്പെടുന്ന മൃഗസ്നേഹി ‘
ബിബിസിയിലും നാഷണൽ ജിയോഗ്രാഫി അടക്കമുള്ള നിരവധി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന പ്രശസ്ത ബ്രിട്ടീഷ്, ജന്തുശാസ്ത്രജ്ഞനെ പീഡനക്കേസിൽ തടവ് ശിക്ഷയ്ക്ക് വിധിച്ച് ഓസ്‌ട്രേലിയ. രാജ്യത്തെ ഞെട്ടിച്ച പീഡനകേസിലാണ് മുതലകളെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്ധനായ ആദം ബ്രിട്ടനെ അറസ്റ്റ് ചെയ്തത്. നാലു കുട്ടികളെ ദുരുപയോഗം ചെയ്ത കേസിലും നായ്ക്കളെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലുമാണ് ഇയാളെ കോടതി 10 വർഷവും അഞ്ച് മാസവും തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. 53-കാരനായ ആദം ബ്രിട്ടനെതിരെ മൃഗങ്ങളെ പീഡിപ്പിക്കുന്നതിന്റെ പേരിൽ ചുമത്തിയ 56 ഓളം കേസുകളിലാണ് വിധി വന്നത്. ബ്രിട്ടൻ നോർത്തേൺ ടെറിട്ടറിയിലെ സുപ്രീം കോടതിക്ക് മുൻപാകെ കുറ്റസമ്മതം നടത്തി.Adam Britton jailed for sexual abuse of dogs
മൃഗങ്ങളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ സ്വയം ചിത്രീകരിക്കാറുണ്ടായിരുന്നു. കൂടാതെ വ്യാജ പേരുകളിൽ ഈ വീഡിയോകൾ ഓൺലൈനിലൂടെ പങ്കിടുകയും ചെയ്തിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകൾ ഉപയോഗിച്ചാണ് പോലീസ് ഇയാളെ കുടുക്കിയത്. ഈ തെളിവ് ലഭിക്കും വരെയും വർഷങ്ങളോളം അയാളുടെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വീഡിയോയിൽ നിന്ന് തെളിവ് ലഭിച്ചതോടെ പോലീസ് ബ്രിട്ടന്റെ, ഡാർവിനിലുള്ള വസ്തുവകകളിൽ റെയ്ഡ് നടത്തി. ഇവിടെനിന്ന് കണ്ടെടുത്ത ഇയാളുടെ ലാപ്‌ടോപ്പിൽ നിന്ന് കുട്ടികളെയടക്കം ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവുകൾ പിടിച്ചെടുക്കുകയായിരുന്നു. നായ്ക്കളെ പീഡിപ്പിക്കാൻ ഒരു ഷിപ്പിങ് കണ്ടെയ്‌നറിൽ പ്രത്യേക മുറിയും ഇയാൾക്കുണ്ടായിരുന്നു.
ആദം ബ്രിട്ടൻ്റെ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയാത്തത്ര അസ്വസ്ഥത ഉണ്ടാകുന്നതാണ്. അവ പുറത്തുവിടുന്നത് ആളുകളിൽ വലിയ ആഘാതം സൃഷ്ടിച്ചേക്കാമെന്ന് ചീഫ് ജസ്റ്റിസ് മൈക്കൽ ഗ്രാൻ്റ് മുന്നറിയിപ്പ് നൽകി. കേസിന്റെ വാദത്തിനിടയിൽ തന്നെ അത്യപൂർവമായ സംഭവവികാസങ്ങളാണ് ഉണ്ടായത്. ഇയാളുടെ ക്രൂരകൃത്യങ്ങൾ വിവരിച്ചതോടെ കേട്ട് നിൽക്കാനാവാതെ ആളുകൾ കോടതി മുറിയിൽ നിന്ന് ഇറങ്ങി പോയി, മറ്റുള്ളവർ ബ്രിട്ടനെതിരെ പ്രകോപിതരാകുകയും, കരയുകയും ചെയ്തു.
ബ്രിട്ടൻ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങൾ അങ്ങേയറ്റം മനുഷത്യ രഹിതമാണെന്നും വെറുപ്പുളവാക്കുന്നതാണെന്നും ജഡ്ജി ചൂണ്ടിക്കാണിച്ചു. സാധാരണഗതിയിൽ ആളുകൾക്ക് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ബ്രിട്ടന്റെ ചെയ്തികളെന്നും കോടതി കുറ്റപ്പെടുത്തി. എന്നാൽ 2028 സെപ്റ്റംബറിൽ ബ്രിട്ടന് പരോൾ ലഭിക്കുമെന്ന് കോടതി പറഞ്ഞു, അതേ സമയം ജീവിതകാലം മുഴുവൻ സസ്തനികളെ കൈവശം വയ്ക്കുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.
വിഭിന്നമായ ലൈംഗിക താൽപ്പര്യങ്ങൾ തോന്നുന്ന അപൂർവ്വ രോഗമാണ് ബ്രിട്ടനെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. ഓഗസ്റ്റ് 8 ന് നടന്ന വാദം കേൾക്കലിൽ ആദം ബ്രിട്ടന്റെ മാപ്പപേക്ഷയും കോടതിയിൽ വായിച്ചിരുന്നു. “നിരപരാധികളായ മൃഗങ്ങൾക്കും അതിൻ്റെ ഫലമായി എൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹത്തിലെ അംഗങ്ങൾക്കും ഞാൻ വരുത്തിയ വേദനയിലും ആഘാതത്തിലും ഖേദം രേഖപ്പെടുത്തുന്നു. ഈ പ്രവർത്തികളിൽ എന്റെ കുടുംബത്തിന് യാതൊരു വിധത്തിലും അറിവോ പങ്കാളിത്തമോ ഇല്ല. ദീർഘകാല ചികിത്സ തേടാനുള്ള ശ്രമത്തിലാണ് ഞാൻ, അതിലൂടെ മോചനത്തിലേക്കുള്ള പാത ഞാൻ കണ്ടെത്തും.” കത്തിൽ പറയുന്നു.
വെസ്റ്റ് യോർക്ക്ഷെയറിൽ ജനിച്ച ബ്രിട്ടൺ, മുതലകളെ കുറിച്ച് പഠിക്കുന്നതിനായി 20 വർഷങ്ങൾക്ക് മുമ്പാണ് യുകെയിൽ നിന്ന് ഓസ്‌ട്രേലിയയിൽ എത്തുന്നത്. സുവോളജിയിൽ പിഎച്ച്ഡി നേടിയ ബ്രിട്ടൺ തൻ്റെ വൈദഗ്ധ്യത്തിൽ ലോക പ്രശസ്തി ആർജിച്ചിരുന്നു. ബ്രിട്ടൻ്റെ പ്രോപ്പർട്ടിയിൽ ‘ലൈഫ് ഇൻ കോൾഡ് ബ്ലഡ്’ സീരീസിൻ്റെ ഒരു ഭാഗം ആറ്റൻബറോ ചിത്രീകരിച്ചത്. (പ്രശസ്ത ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററും പരിസ്ഥിതി ഡോക്യുമെൻ്ററികളിലൂടെ പ്രശസ്തനായ ചരിത്രകാരനുമാണ് ഡേവിഡ് ആറ്റൻബറോ. 2008-ൽ സംപ്രേഷണം ചെയ്ത ‘ലൈഫ് ഇൻ കോൾഡ് ബ്ലഡ്’ സീരീസ് അദ്ദേഹത്തിൻ്റെ അറിയപ്പെടുന്ന പ്രോജക്റ്റുകളിൽ ഒന്നാണ്.)
ശാന്ത സ്വഭാവമുള്ള, അറിയപ്പെടുന്ന മൃഗസ്നേഹിയുമായാണ് ബ്രിട്ടനെ തങ്ങൾക്ക് അനുഭവപെട്ടിട്ടുള്ളതെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറയുന്നു. എന്നാൽ അയാൾ മൃഗങ്ങളോട് സാഡിസ്റ്റ് മനോഭാവമാണ് പുലർത്തിയതെന്ന് കോടതി രേഖകൾ സൂചിപ്പിക്കുന്നുണ്ട്. 13 വയസ്സുള്ളപ്പോൾ കുതിരകളെ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് ബ്രിട്ടൻ കൈമാറിയ രഹസ്യ ഓൺലൈൻ ചാറ്റ്റൂം സന്ദേശങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് താൻ മൃഗങ്ങളോട് ക്രൂരമായി പെരുമാറിയിരുന്നുവെന്നും, അത് മറച്ചുവെക്കാൻ ശ്രമിച്ചിരുന്നുവെന്നും ബ്രിട്ടൺ സമ്മതിച്ചു. സമീപ വർഷങ്ങളിൽ, താൻ വീണ്ടും ഇത്തരത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയെന്നും നിർത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി, ബ്രിട്ടൺ സ്വന്തം വളർത്തുമൃഗങ്ങളെ ദുരുപയോഗം ചെയ്യുകയും, നായ്ക്കളുടെ ഉടമകളെ കബളിപ്പിച്ച് അവരുടെ നായ്ക്കളെ ചൂഷണം ചെയ്യാറുമുണ്ടായിരുന്നു. അറസ്റ്റിന് മുമ്പ് 18 മാസ കാലയളവിൽ, ഇയാൾ കുറഞ്ഞത് 40 നായ്ക്കളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വ്യാജ പേരുകളിൽ ഓൺലൈനിൽ മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ അദ്ദേഹം പങ്കുവെക്കുകയും മറ്റുള്ളവർക്ക് ഇത്തരം കുറ്റകൃത്യങ്ങൾ എങ്ങനെ മറയ്ക്കാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. മറ്റ് മൃഗങ്ങൾക്ക് നായ്ക്കളുടെ അവശിഷ്ടങ്ങൾ നൽകിയതായും ബ്രിട്ടൺ സമ്മതിച്ചു. എട്ട് നായ്ക്കുട്ടികളെ പീഡിപ്പിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷമാണ് ഇയാളെ പിടികൂടിയത്. മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നതിനുള്ള ശിക്ഷകൾ കർശനമാക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുന്നു, കോടതി വിചാരണയിൽ പങ്കെടുത്ത പലരും ശിക്ഷയിൽ നിരാശരായെങ്കിലും ബ്രിട്ടൺ ശിക്ഷിക്കപ്പെട്ടുവെന്നറിഞ്ഞതിൽ ആശ്വാസം കണ്ടെത്തിയെന്ന് പറഞ്ഞു.
Contnet summary; British croc expert Adam Britton, jailed for sexual abuse of dogs Adam Britton jailed for sexual abuse of dogs