July 13, 2025 |
Share on

മലയാളിയുടെ തമാശ കുറച്ച് കൂടുന്നുണ്ട്; ബ്രിട്ടീഷ് യുദ്ധവിമാനം olx ല്‍ വില്‍പ്പനയ്ക്ക്

പണികിട്ടുമെന്ന് സോഷ്യല്‍ മീഡിയ

മലയാളികള്‍ എന്തും ഏതും വാങ്ങുന്നതിപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ്. ഒഎല്‍എക്സും മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതായി മാറിക്കഴിഞ്ഞു. പൊതുവെ പഴയ വീടുകളും ഫര്‍ണീച്ചര്‍ സാധനങ്ങള്‍ക്കുമൊക്കെയാണ് നമ്മള്‍ ഒഎല്‍എക്സില്‍ തിരയുക. എന്നാല്‍ ഇക്കുറി ഒഎല്‍എക്സില്‍ വില്പനയ്ക്കിട്ട മുതലിനെ കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടി, അമേരിക്കയുടെ എഫ്35 എന്ന അത്യാധുനിക യുദ്ധവിമാനമാണ് ഏതോ വിരുതന്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. നാല് മില്യണ്‍ യുഎസ് ഡോളറിനാണ് എഫ് 35 വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.

ഏതോ ഒരു മലയാളിയുടെ നര്‍മ്മബോധം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എന്തായാലും വൈറലാണ്. മലയാളിയുടെ ട്രോള്‍, എഫ് 35 നെ പോലും വെറുതെ വിട്ടില്ല. 800 കോടിയോളം വിലമതിക്കുന്ന യുദ്ധവിമാനമാണ് മലയാളി വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഫുള്ളി ഓട്ടോമാറ്റിക്, സെക്കന്റ് ഓണര്‍, ബ്രാന്‍ഡ് ന്യൂ ടയര്‍, ന്യൂ ബാറ്ററി എന്നതൊക്കെയാണ് പ്രത്യേകതകളായി നല്‍കിയിരിക്കുന്നത്.

F35 sale on olx

അതേസമയം, സംഭവം നര്‍മബോധത്തോടെ ചെയ്തതാണെങ്കിലും അതീവ സുരക്ഷാ സംവിധാനങ്ങളോടെ തലസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസങ്ങളായി തുടരുന്ന യുദ്ധവിമാനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോസ്റ്റ് ചെയ്തയാള്‍ പേടിക്കണമെന്നും സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു.

അന്തര്‍ദേശീയ ബന്ധങ്ങളും രാജ്യസുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി എഫ്35 വിമാനത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിഐഎസ്എഫ് എക്സിലും കുറിച്ചിരുന്നു. വിമാനത്തിന് കാവലേര്‍പ്പെടുത്തിയ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

ആഴക്കടലിലെ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവ് മൂലം 14-ാം തീയതിയായിരുന്നു എഫ്35 തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. സിഐഎസ്എഫിന്റെ അതീവ സുരക്ഷയിലാണ് എഫ് 35 ബേ നമ്പര്‍ നാലില്‍ കിടക്കുന്നത്. വിമാനത്തിന്റെ ഹൈഡ്രാളിക്സ് സംവിധാനത്തിനുണ്ടായ തകരാര്‍ പരിഹരിക്കാതെ മടക്കയാത്ര സാധ്യമല്ല.

അമേരിക്കന്‍ നിര്‍മിതമായ ആധുനിക സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയില്‍പ്പെട്ട എഫ്-35 ബി ലൈറ്റ്‌നിങ് 2 വിമാനമാണിത്. എച്ച്എംഎസ് പ്രിന്‍സ് ഒഫ് വെയില്‍സ് കപ്പലില്‍നിന്ന് പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം പറത്തിയത്. British fighter jet F35 for sale on olx

Content Summary: British fighter jet F35 for sale on olx

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×