വിഭജന കാലത്തെ ഭീകരത പറയുന്ന മിഷാല്‍ ഹുസൈന്റെ ബ്രോക്കണ്‍ ത്രെഡ്
ബിബിസി റേഡിയോ 4-ൻ്റെ ടുഡേ ഷോ എന്ന പ്രോഗ്രാമിലൂടെ പ്രശസ്തയായ മിഷാൽ ഹുസൈൻ എന്ന പേര് നിലവിൽ ആളുകൾക്ക് പരിചയം ഒരു എഴുത്തുകാരിയെന്ന നിലയിലായിരിക്കും. 1837 മുതൽ 1980 വരെ നീളുന്ന ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും സങ്കീർണ്ണമായ ചരിത്രത്തിലേക്ക് ആണ് മിഷാൽ ഹുസൈൻ എഴുതിയ “ബ്രോക്കൺ ത്രെഡ്‌സ്” വായനക്കരെ കൊണ്ടുപോവുക. 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യം, രണ്ടാം ലോക മഹായുദ്ധത്തിൻ്റെ പ്രക്ഷോഭങ്ങൾ തുടങ്ങിയ സുപ്രധാന സംഭവങ്ങൾ പലപ്പോഴും കഥയുടെ ആണിക്കല്ലാവുന്നു.
മിഷാൽ ഹുസൈൻ്റെ കഥപറച്ചിൽ ഈ സങ്കീർണ്ണമായ ചരിത്രത്തെ ഒന്നുകൂട്ടി വായനക്കാരിലേക്ക് എത്തിക്കും യുദ്ധസമയത്ത് കിഴക്കൻ ഏഷ്യയിലേക്കുള്ള ജാപ്പനീസ് മുന്നേറ്റം പോലുള്ള സംഭവങ്ങളുടെ ഗ്രാഫിംഗ് വിവരണൾ നൽകുന്ന ഉൾകാഴ്ച്ചയും ചെറുതല്ല. ഈ ചരിത്രങ്ങൾക്ക് വഴി തെളിച്ച സുപ്രധാന മുഖങ്ങളെയും പുസ്തകത്തിൽ കാണാൻ സാധിക്കും. പ്രത്യേകിച്ച് പാകിസ്ഥാൻ്റെ സ്ഥാപകരിൽ ഒരാളും അതിൻ്റെ ആദ്യത്തെ ഗവർണർ ജനറലുമായ മുഹമ്മദലി ജിന്ന, ജോർജ്ജ് ആറാമൻ രാജാവിൻ്റെ രണ്ടാമത്തെ കസിനും ഇന്ത്യയുടെ അവസാന വൈസ്രോയിയുമായ ലൂയിസ് മൗണ്ട് ബാറ്റൺ. തുടങ്ങി ഒരു വലിയ നിര തന്നെ പരാമർശിച്ചു പോകുന്നുണ്ട്.
ഈ ഭൂപടം മാറ്റി വരച്ചതോടെ ജീവിതം മാറിമറിഞ്ഞു പോയ കഥാകാരിയുടെ ചുറ്റുമുള്ളവരുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. മേരി, മുംതാസ്, താഹിറ, ഷാഹിദ് ഈ നാലു സ്ത്രീകൾ കടന്നു പോകേണ്ടി വന്ന ജീവിതെ പശ്ചാത്തലത്തിലൂടെയാണ് 1947-ൽ ഇന്ത്യയിലും പാക്സിതാനിലും പലരും കടന്നുപോയിട്ടുണ്ടാവുക. മൂന്നു വർഷം കൊണ്ടാണ് പുസ്തകം എഴുതി തീർത്തത്. 2016-ൽ പിതാവിൻ്റെ മരണത്തോടെയാണ് കൂടുതൽ നേരവും എഴുതാനായി മാറ്റിവച്ചത്. “ആദ്യം, എൻ്റെ മുത്തശ്ശിമാരെ കുറിച്ച് എഴുതാനായിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ, പ്രത്യേകിച്ച് ദക്ഷിണേഷ്യയിലെ സ്ത്രീകളുടെ ജീവിതത്തിൻ്റെ കഥ അവരുടെ അനുഭവങ്ങളിലൂടെ പറയാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, അവരെ കുറിച്ചെഴുതുമ്പോൾ ഭർത്താക്കന്മാരെയും എനിക്ക് ഉൾപ്പെടുത്തേണ്ടിവന്നു.” അവർ പറയുന്നു.
1972-ൽ ഇംഗ്ലണ്ടിലാണ് മിഷാൽ ഹുസൈൻ ജനിക്കുന്നത്. തന്റെ കുടുംബത്തിന്റെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മിഷാൽ ചെന്നത്തുന്നത് ഇന്ത്യ വിഭജനത്തിലേക്കാണ്. അവരുടെ മുത്തശ്ശൻ മുംതാസും അദ്ദേഹത്തിന്റെ ഭാര്യ മേരിയും വ്യത്യസ്ത വിശ്വാസങ്ങളുടെയും പശ്ചാത്തലങ്ങളുടെയും ഭാഗമാണ്. പഞ്ചാബിലെ (നിലവിൽ പാകിസ്ഥാന്റെ ഭാഗമായ) ഒരു മുസ്ലീം കുടുംബത്തിലെ ഡോക്ടറായ മുംതാസിന് ഹിന്ദു വേരുകളുണ്ടായിരുന്നു. അതെ സമയം മേരി ഒരു ഇന്ത്യൻ വംശജനായ ഐറിഷ് ഡോക്ടറുടെ കത്തോലിക്കാ മകളായിരുന്നു. വ്യത്യസ്ത വിശ്വാസങ്ങൾ മുറുകെ പിടിച്ചിട്ടും, അവർ പരസ്പരം മറ്റൊരാളുടെ വിശ്വാസങ്ങളെ ബഹുമാനിച്ചു പോന്നിരുന്നു. ഇത് എങ്ങനെ സാധ്യമാകുന്നെന് ഒരിക്കൽ മിഷാൽ മുത്തച്ഛനോട് ചോദിച്ചു, അവർ പരസ്പരം വിശ്വാസങ്ങൾ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയുന്നതിലൂടെ ഇതെളുപ്പമാണെന്ന് അദ്ദേഹം മറുപടിയും നൽകി. മുംതാസിന്റെ പഠനകാലത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്.
തന്റെ ജോലിയുടെ കൂടെ ഭാഗമായി ബ്രിട്ടീഷ് രാഷ്ട്രീയത്തെ വീക്ഷിക്കുന്ന മിഷാൽ ഹുസൈൻ ഇന്ത്യാ വിഭജന സമയത്ത് എടുത്ത തീരുമാനങ്ങളിൽ ആകൃഷ്ടനായിരുന്നു. ഈ കാലഘട്ടത്തിൽ നിന്നും കൊണ്ട് ആ തീരുമാനത്തെ വിലയിരുത്തുന്നത് എളുപ്പമായിരിക്കും. ചോദിക്കാൻ എളുപ്പമാണ്: എന്തുകൊണ്ടാണ് അവർ ഐക്യത്തെക്കുറിച്ച് ചിന്തിക്കാത്തത്? എന്നാൽ അവർ ആ കാലഘട്ടത്തിന്റെ സന്താനങ്ങളാണ്. എന്നത്തേയും പോലെ, വളരെ കുറച്ച് (പുരുഷ) വ്യക്തികളുടെ കൈകളിൽ എത്രമാത്രം അധികാരം ഉണ്ടായിരുന്നുവെന്ന് കൂടി ഓർക്കേണ്ടിയിരിക്കുന്നു. ജിന്നയ്ക്കും മൗണ്ട് ബാറ്റണിനും കുപ്രസിദ്ധമായ ഒരു ബന്ധമുണ്ടായിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും മൗണ്ട്ബാറ്റൻ ജിന്നയെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നില്ല. പാകിസ്ഥാൻ സൃഷ്ടിക്കുന്നത് ഇന്ത്യയിലെ പലർക്കും ഏകപക്ഷീയമായി തോന്നിയിരിക്കാം. ഇതിനു പുറമെ അനുഭവപരിചയമില്ലാത്ത വൈസ്രോയി മൗണ്ട് ബാറ്റനെ വേഗത്തിൽ നടപടിയെടുക്കാൻ പ്രേരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമൻ്റ് ആറ്റ്‌ലിയുടെ സ്വാധീനവും ഇതിന് കരണമായിട്ടുണ്ടാകും.
ഇന്ത്യാ വിഭജനത്തെക്കുറിച്ച് എനിക്ക് കുറച്ചു മാത്രമേ അറിയാമായിരുന്നു എന്നതിൽ എനിക്ക് ലജ്ജ തോന്നി. എന്നാൽ ഈ അറിവില്ലായ്മ സാധാരണമാണെന്ന മറ്റുള്ളവർ എന്നെ ആശ്വസിപ്പിച്ചു. ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് മാറിയ മുത്തശ്ശിമാരും അതിനെക്കുറിച്ച് അധികം സംസാരിച്ചില്ല. ആഗസ്ത് 15-ന് സ്വാതന്ത്ര്യാനന്തരം പൊട്ടിപ്പുറപ്പെട്ട അക്രമം ഒഴിവാക്കാനും സുരക്ഷിതമായി യാത്ര ചെയ്യാനും സഹായിച്ച ബന്ധങ്ങൾ തങ്ങൾക്കുണ്ടായിരുന്നത് ഭാഗ്യമായിരുന്നു. ആ സമയത്ത് ദശലക്ഷക്കണക്കിന് ആളുകൾ പുതിയ അതിർത്തിയുടെ ഭാഗത്ത് നിലയിറപ്പിച്ചു. ഒരു ദശലക്ഷത്തോളം അഭയാർത്ഥികൾ കൊല്ലപ്പെട്ടു. മുസ്ലീങ്ങൾ പാകിസ്ഥാനിലേക്കും ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്കും മാറി. മിഷാൽ ഹുസൈൻ്റെ മുത്തശ്ശിമാരായ മേരിയും മുംതാസും സ്വാതന്ത്ര്യത്തിൻ്റെ പിറ്റേന്ന് ഡൽഹിയിൽ നിന്ന് ലാഹോറിലേക്ക് ട്രെയിനിലായിരുന്നു പോകാനിരുന്നത്. അവസാന നിമിഷം, ഒരു ബ്രിട്ടീഷ് RAF ഉദ്യോഗസ്ഥൻ അവർക്ക് ഒരു വിമാനത്തിൽ അവരെ എത്തിക്കാൻ സന്നദ്ധരായി. ഈ തീരുമാനം കുടുംബത്തിനെ തലനാരിഴക്ക് അപടത്തിൽ നിന്ന് രക്ഷിച്ചു, കാരണം ആ ട്രെയിനിലെ എല്ലാവരും ലാഹോറിൽ എത്തിയപ്പോൾ കൊല്ലപ്പെട്ടിരുന്നു.
അവളുടെ മുത്തശ്ശിമാരുടെ ജീവിതം വളരെ കൗതുകം നിറഞ്ഞതാണ്. ജിന്ന, മൗണ്ട് ബാറ്റൺ തുടങ്ങിയ പ്രധാന വ്യക്തികളെ പരിചയപ്പെടാൻ ഒരു മുത്തച്ഛനായ ഷാഹിദിനെ നയിച്ചത് സൈനിക ജീവിതമായിരുന്നു. വംശീയവാദിയല്ലാത്തതിനാൽ തൻ്റെ കാലത്തെ അസാധാരണമാംവിധം ആധുനികനായ ഒരു മഹാനായ ജനറലായ ഓച്ചിൻലെക്കുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. മറുവശത്ത് മുൾട്ടാനിലെ യുവ ഡോക്ടർ മുംതാസ്. ആംഗ്ലോ-ഇന്ത്യൻ പശ്ചാത്തലമുള്ള ദക്ഷിണേന്ത്യയിൽ നിന്നുള്ള നഴ്‌സായ മേരിയുമായി അദ്ദേഹം പ്രണയത്തിലായി. ഈ ജീവിതങ്ങളും പുസ്തകത്തിൽ വരച്ചിടുന്നുണ്ട്.
21-ാം നൂറ്റാണ്ടിലെ തൻ്റെ വീക്ഷണകോണിൽ, മിഷാൽ ഹുസൈൻ തൻ്റെ അന്തരിച്ച മുത്തശ്ശിമാർ തുടർച്ചയായി നടക്കുന്ന നിരവധി പ്രശ്‌നങ്ങളാൽ അസ്വസ്ഥരാകുമെന്ന് വിശ്വസിക്കുന്നുണ്ട്. രിദ്രരെ സഹായിക്കുന്നതിനുപകരം ആണവായുധങ്ങൾക്കായുള്ള ഭീമമായ ചെലവ്, കശ്മീരിലെ പരിഹരിക്കപ്പെടാത്ത സംഘർഷം, രാഷ്ട്രീയത്തിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ ഇടപെടൽ, അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ ആശങ്കകൾ. “ബ്രോക്കൺ ത്രെഡുകൾ” വളരെ ശാന്തമായ കഥാഗതിയിലൂടെ മുന്നോട്ടുപോകുന്നുണ്ടെങ്കിലും സമീപകാല ലോക ചരിത്രത്തിൻ്റെ ഒരു ഭാഗത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു ആമുഖം കൂടിയാണ്.
content summary;Broken Threads book by Mishal Husain