June 04, 2026 |
Share on

പേടിഎം സ്ഥാപകനെ ബ്ലാക്ക് മെയിൽ ചെയ്ത പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ

2010ൽ പേടിഎം സ്ഥാപിച്ച കാലം മുതൽ ശർമയോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു 30കാരിയായ സോണിയ.

പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയുടെ വ്യക്തിവിവരങ്ങൾ ചോർത്തി ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സോണിയ ധവാൻ അറസ്റ്റിലായി. ഇതോടൊപ്പം അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ദേവേന്ദർ കുമാറും അറസ്റ്റിലായിട്ടുണ്ട്.

സോണിയയുടെ ഭർത്താവ് രുപക് ജെയിനിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ പേർ കേസിലുൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ഇവരെ പൊലീസ് തിരയുകയാണ്.

സെക്രട്ടറിയായിരുന്നപ്പോൾ ശർമയുടെ ലാപ്ടോപ്, ഫോൺ, ഡെസ്ക് ടോപ്പ് എന്നിവയിൽ നിന്നും സോണിയ വിവരങ്ങൾ ചോർത്തിയെന്നാണ് വിവരം. ഈ വിവരങ്ങൾ പുറത്തു വിടുമെന്ന് ഭയപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം. 20 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.

2010ൽ പേടിഎം സ്ഥാപിച്ച കാലം മുതൽ ശർമയോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു 30കാരിയായ സോണിയ.

Leave a Reply

Your email address will not be published. Required fields are marked *

×