ഇന്ത്യയില്‍ ഐഫോണ്‍ നിരോധിക്കുമെന്ന് ആപ്പിളിന് ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്)യുടെ മുന്നറിയിപ്പ്. ട്രായ്-യുടെ ഡി.എന്‍.ഡി. ആപ്പ് ആറു മാസത്തിനുള്ളില്‍ ഐ ഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ നിരോധനം നേരിടേണ്ടി വരുമെന്നാണ് അധികൃതരെ അറിയിച്ചിരിക്കുന്നത്.
സ്പാം ഫോണ്‍ കോളുകളും സന്ദേശങ്ങളും തടയുന്നതിനായുള്ള ഈ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും. അതിനാല്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന കാരണം കാട്ടിയാണ് ആപ്പ് ലഭ്യമാക്കാന്‍ ആപ്പിള്‍ തയ്യാറാവത്തത്.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയിഡ് സ്റ്റോറില്‍ ഡിന്‍ഡി 2.0 എന്ന ആപ്പ് ഉള്‍പ്പെടുത്തിയപ്പോഴും ഐഒഎസ് സ്റ്റോറില്‍ ഡിന്‍ഡി 2.0 എന്ന ആപ്പ് വയ്ക്കുവാന്‍ ആപ്പിള്‍ തയ്യാറായില്ല ഇതാണ് ട്രായ്-യെ കടുത്ത നടപടിയിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്നത്.
നിരോധനം വന്നാല്‍ ബിഎസ്എല്ലിനെ കൂടാതെ എയര്‍ടെല്ലും വോഡഫോണും അടക്കമുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകും.