UPDATES

വിപണി/സാമ്പത്തികം

22-50 വയസിനിടയിലുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയും

ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം നിശ്ചയിക്കുന്നതിനുള്ള മോര്‍ട്ടാലിറ്റി ടേബിളുകള്‍ പുതുക്കുന്നതുമൂലമാണ് പ്രീമിയത്തിലും മാറ്റം വരുന്നത്.

                       

22-50 വയസിനിടയിലുള്ളവര്‍ക്കാണ് ഏപ്രില്‍ ഒന്നുമുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവുവരും അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് 2012-14 മോര്‍ട്ടാലിറ്റി ടേബിള്‍ പ്രാബല്യത്തില്‍ വരുന്നത്.ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം നിശ്ചയിക്കുന്നതിനുള്ള മോര്‍ട്ടാലിറ്റി ടേബിളുകള്‍ പുതുക്കുന്നതുമൂലമാണ് പ്രീമിയത്തിലും മാറ്റം വരുന്നത്.

ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ പുറത്തുവിട്ട പുതുക്കിയ ടേബിള്‍ അനുസരിച്ച് 22നും 50നും ഇടയില്‍ പ്രായമുള്ളവരുടെ മരണ നിരക്ക് (mortality rates) 4-16 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. 14 നും 44 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ മോര്‍ട്ടാലിറ്റി റേറ്റിലും കുറവു വന്നിട്ടുണ്ട്. എന്നാല്‍ 82-105 പ്രായത്തിലുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ് വര്‍ധിച്ചതിനാല്‍ അവരുടെ പ്രീമിയത്തില്‍ വര്‍ധനവിന് സാധ്യതയുണ്ട്. 3-21ശതമാനമാണ് മോര്‍ട്ടാലിറ്റി റേറ്റ്.

അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് 2012-14 മോര്‍ട്ടാലിറ്റി ടേബിള്‍ പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ 2006-08 മോര്‍ട്ടാലിറ്റി ടേബിളാണ് പ്രീമിയം നിശ്ചയിക്കാന്‍ ഉപയോഗിക്കുന്നത്. ഇന്‍ഷുറന്‍സ് കവര്‍ ഉള്ള 1000 പേരില്‍ എത്ര പേര്‍ മരണപ്പെട്ടു എന്നതിന്റെ കണക്കാണ് മോര്‍ട്ടാലിറ്റി ടേബിള്‍.

Related news


Share on

മറ്റുവാര്‍ത്തകള്‍