ട്രായിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചു. 99 രൂപയ്ക്ക് ഒരു വര്‍ഷത്തെ പ്രൈം അംത്വവും ഒപ്പം 303 രൂപയ്ക്ക് റിച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മൂന്നു മാസം വരെ ദിവസം ഒരു ജിബി വരെ ഡാറ്റ സൌജന്യവും എന്നതായിരുന്നു ഓഫര്‍. ഏപ്രില്‍ 15നകം പ്രൈം അംഗത്വം എടുക്കുന്നവര്‍ക്കാണ് ഓഫര്‍ ആനുകൂല്യം ലഭിക്കുക. മാര്‍ച്ച് 31നാണ് ഓഫര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനോടകം 99 രൂപ മുടക്കി പ്രൈം അംഗത്വം എടുത്തവര്‍ക്ക് ഈ ഓഫര്‍ തുടരാനാകും. ജിയോയുടെ സൌജന്യ ഓഫറുകള്‍ക്കെതിരെ മറ്റ് നെറ്റ്വര്‍ക്കുകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ട്രായിയുടെ നടപടി.
This post was last modified on April 7, 2017 7:19 am
Leave a Comment