March 24, 2025 |
Share on

എന്റെ ആദ്യ വിക്കറ്റല്ലേ! പീറ്റേഴ്‌സനെ അടിച്ചിരുത്തി ധോണി

ഇന്നലെ നടന്ന പൂനെ-മുംബൈ ഐപിഎല്‍ മത്സരത്തിനിടയിലായിരുന്നു സംഭവം

ക്യാപ്റ്റന്‍ കൂള്‍ ആണെങ്കിലും വിര്‍ശകര്‍ക്കും പരിഹസിക്കുന്നവര്‍ക്കും ചുട്ട മറുപടി കൊടുക്കുന്നതില്‍ ധോണിക്കുള്ള മിടുക്ക് പ്രശസ്തമാണ്. അടിച്ചിരുത്തുക എന്ന നാടന്‍ചൊല്ല് ധോണിയുടെ മറുപടികള്‍ക്ക് ചേരും. ഇന്നലെ നടന്ന പൂനെ-മുംബൈ ഐപിഎല്‍ മാച്ചിനിടയില്‍ കെവിന്‍ പീറ്റേഴ്‌സണും ധോണിയുടെ അടിച്ചിരുത്തലിനു വിധേയനായി.

ഇന്നലത്തെ മത്സരത്തില്‍ കമന്റേറ്ററുടെ വേഷത്തിലായിരുന്നു മുന്‍ ഐപിഎല്‍ താരം കൂടിയായ പിറ്റേഴ്‌സണ്‍. മുംബൈയുടെ ബാറ്റംഗിനിടയില്‍ പൂനെയുടെ ഫീല്‍ഡര്‍ മനോജ് തിവാരി കമന്റേറ്റര്‍മാരോട് സംസാരിക്കാന്‍ മൈക്ക് വച്ചിരുന്നു. കീപ്പറായിരുന്ന ധോണിയുടെ സമീപം മനോജ് തിവാരി നിന്ന സമയം ധോണിയെ ഒന്നു കളിയാക്കാന്‍ വേണ്ടിയെന്നോണം പീറ്റേഴ്‌സണ്‍ പറഞ്ഞത്, ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനെക്കാള്‍ മികച്ച ഗോള്‍ഫ് കളിക്കാന്‍ താന്‍ എന്നായിരുന്നു. ഇതിനുള്ള ധോണിയുടെ മറുപടി ഒറ്റവരിയിലായിരുന്നു- എന്റെ ആദ്യത്തെ ടെസ്റ്റ് വിക്കറ്റാണു പീറ്റേഴ്‌സണ്‍.

പിന്നീട് ഒരു വാക്കുപോലും പീറ്റേഴ്‌സന്റെ വായില്‍ നിന്നും വന്നില്ല. കളിയാല്‍ നിര്‍ത്തി കളിയുടെ കമന്ററി പറയാന്‍ പോയി..

×