സ്‌കൂള്‍ അവധിക്കാലം വരാനിരിക്കേ ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് 20 ശതമാനം കൂടിയേക്കുമെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ ബുക്കിങ് കമ്പനികളുടെ അനുമാനം.
ബോയിങ് മാക്‌സ് പ്രതിസന്ധിയും വിമാനക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടും പരിഗണിച്ച് ഇന്ത്യന്‍ വിമാനയാത്രക്കാര്‍ വലിയ വിലകൊടുക്കേണ്ടിവരും. കുടുംബങ്ങള്‍ വ്യാപകമായി യാത്രചെയ്യുന്ന സ്‌കൂള്‍ അവധിക്കാലം വരാനിരിക്കേ ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് 20 ശതമാനം കൂടിയേക്കുമെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ ബുക്കിങ് കമ്പനികളുടെ അനുമാനം.
കടബാധ്യതയെത്തുടര്‍ന്ന് ജെറ്റ് എയര്‍വേസ് പ്രൈവറ്റ് ലിമിറ്റഡ് 40 ശതമാനം വിമാനങ്ങളും പറപ്പിക്കുന്നില്ല. 12 ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ തത്കാലത്തേക്ക് ഒഴിവാക്കുന്നതായി സ്‌പൈസ്‌ജെറ്റ് അറിച്ചിരുന്നു. 2018 ജൂണ്‍വരെ തുടര്‍ച്ചയായ 46 മാസം വിമാനയാത്രക്കാരുടെ എണ്ണത്തിലെ വളര്‍ച്ച രണ്ടക്കസംഖ്യയിലാണ് രേഖപ്പെടുത്തിയത്. ഈരീതിയില്‍ മുന്നോട്ടുപോയാല്‍, 2024 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവുമധികം ആഭ്യന്തര വിമാന യാത്രക്കാരുള്ള രാജ്യമായി ഇന്ത്യ മാറും.
വിമാനത്തില്‍ യാത്രചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ കണക്ക്.