June 26, 2026 |
Share on

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശകറന്‍സി വിനിമയ കരാര്‍ ഇബിക്‌സിന്

വിദേശനാണയ വിനിമയ സൗകര്യവും ട്രാവലേഴ്‌സ് ചെക്ക്, മള്‍ട്ടി കറന്‍സി പ്രീ-പെയ്ഡ് കാര്‍ഡുകള്‍, ട്രാവല്‍ ഇന്‍ഷ്വറന്‍സ് എന്നീ സേവനങ്ങളും ഇബിക്‌സ് കാഷ് കൗണ്ടറില്‍ ലഭിക്കും.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇബിക്‌സ് കാഷ് വേള്‍ഡ് മണി വിദേശനാണയ വിനിമയ സേവനങ്ങള്‍ കൈകാര്യം ചെയ്യും. വിമാനത്താവളത്തിലെ വിദേശനാണയ വിനിമയ കൗണ്ടറിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, എംപിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, കിയാല്‍ എം.ഡി തുളസീദാസ് എന്നിവര്‍ പങ്കെടുത്തു.

വിദേശനാണയ വിനിമയ സൗകര്യവും ട്രാവലേഴ്‌സ് ചെക്ക്, മള്‍ട്ടി കറന്‍സി പ്രീ-പെയ്ഡ് കാര്‍ഡുകള്‍, ട്രാവല്‍ ഇന്‍ഷ്വറന്‍സ് എന്നീ സേവനങ്ങളും ഇബിക്‌സ് കാഷ് കൗണ്ടറില്‍ ലഭിക്കും. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിലവില്‍ ഇബിക്‌സ് കാഷ് കൗണ്ടര്‍ സൗകര്യമുണ്ട്.

ഇതിനു പുറമെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പാലക്കാട്, തിരുവല്ല ശാഖകളിലൂടെയും ഇബിക്‌സ് കറന്‍സി വിനിമയ സൗകര്യവും മറ്റു സേവനങ്ങളും  നല്‍കിവരുന്നുണ്ട് കേരളത്തിലിപ്പോള്‍ ഇബിക്‌സിന് ആറു ശാഖകളും ഒന്‍പത് വിമാനത്താവള വിദേശനാണയ കൗണ്ടറുകളുമുണ്ടെന്ന് ഇബിക്‌സ് കാഷ് വേള്‍ഡ് മണി മാനേജിംഗ് ഡയറക്ടര്‍ ടി.സി. ഗുരപ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×