June 04, 2026 |
Share on

കുപ്പി വെള്ളത്തിന് അമിത വില ; തടയിടാന്‍ സപ്ലൈകോ

കുപ്പി വെള്ളത്തിന് അമിതമായ വില ഈടാക്കുന്ന,കടുത്ത ചൂഷണം നിയന്ത്രിക്കുന്നതിനായി കുപ്പിവെള്ള വിപണിയില്‍ സപ്ലൈകോ ഇടപെടുന്നു.

വേനല്‍ ശക്തമായതോടെ സംസ്ഥാനത്തെ പൊതുവിപണിയില്‍ കുപ്പി വെള്ളത്തിന് അമിതമായ വില ഈടാക്കപ്പെടുകയാണ്. ഈ കടുത്ത ചൂഷണം നിയന്ത്രിക്കുന്നതിനായി കുപ്പിവെള്ള വിപണിയില്‍ സപ്ലൈകോ ഇടപെടുന്നു.

കേരളത്തിലുടനീളമുള്ള സപ്ലൈകോ ഔട്ട് ലെറ്റുകള്‍ വഴി കുറഞ്ഞ നിരക്കില്‍ അംഗീകൃത കമ്പിനികളുടെ കുപ്പിവെള്ളമാണ് വിതരണം നടത്തുന്നത്.ഒരു ലിറ്റര്‍ ബോട്ടിലിന് 11 രൂപ മാത്രമാണ് വില്‍പന വില.

ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സപ്ലൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എം.എസ്.ജയ ഐ.എ.എസ്., ആര്‍.റ്റി.ഐ കേരളാ ഫെഡറേഷന്‍ പ്രസിഡന്റ അഡ്വക്കേറ്റ് ഡി.ബി ബിനുവിന്  കുപ്പി വെള്ളം നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി കുപ്പിവെള്ളം ലഭ്യമാക്കാനാണ് സപ്ലൈകോ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×