February 08, 2025 |

ഇന്ത്യ ‘തിളങ്ങുന്നു’; ഉപതെരഞ്ഞെടുപ്പില്‍ താമര തണ്ടൊടിയുമ്പോള്‍

ഭീഷണി മറികടന്ന് കോണ്‍ഗ്രസ്

ഏഴു സംസ്ഥാനങ്ങളില്‍ 13 സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിളങ്ങുകയാണ് ഇന്ത്യ സഖ്യം. 11 ഇടത്ത് ജയിച്ച ഇന്ത്യ സഖ്യവും 2 സീറ്റ് നേടിയ ബിജെപിയെയുമാണ് കാണാന്‍ സാധിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തില്‍ ജനം വിശ്വാസമര്‍പ്പിച്ച് കഴിഞ്ഞതിന്റെ സൂചനയായി തന്നെ ഇതിനെ കാണാവുന്നതാണ്. By Election Result 2024 Live Updates.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചതോടെ സര്‍ക്കാരിനുള്ള ഭീഷണി മറികടക്കാന്‍ കോണ്‍ഗ്രസിനായി എന്നതും പ്രത്യേകതയാണ്.മൂന്ന് സീറ്റുകളിലാണ് ഹിമാചലില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഡെഹ്‌റയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ്
സുഖുവിന്റെ ഭാര്യയുമായ കമലേഷ് ഠാക്കൂര്‍ 9399 വോട്ടുകള്‍ വിജയിച്ചത് ബിജെപിയുടെ സിറ്റിങ് എംഎല്‍എ ഹോഷ്യാര്‍ സിങനെ പരാജയപ്പെടുത്തിയാണെന്നതും ശ്രദ്ധേയമായി. ഹാമിര്‍പുര്‍ ബിജെപിയുടെ ആശിഷ് ശര്‍മ 1571 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍. നലഗഢില്‍ കോണ്‍ഗ്രസിലെ ഹര്‍ദീപ് സിങ് ബവ വിജയിച്ചു.

13 സംസ്ഥാനങ്ങളിലെ റുപൗലി (ബിഹാര്‍), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്), ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും ടി എം സി സ്ഥാനാര്‍ഥികള്‍ വന്‍ വ്യത്യാസത്തില്‍ ജയം നേടി. ഇത് മാറ്റത്തിന്റെ തുടക്കം, കളി ആരംഭിച്ചുവെന്ന് പറഞ്ഞാണ് ടിഎംസി നേതാക്കള്‍ വിജയത്തെ വരവേല്‍ക്കുന്നത്. മധ്യപ്രദേശിലെ ഒരു സീറ്റിലും ഉത്തരാഖണ്ഡില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു.

തമിഴ്നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി അണ്ണിയൂര്‍ ശിവ വന്‍ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചു. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാര്‍ഥി മോഹീന്ദര്‍ ഭഗത് വിജയിച്ചത്. എംഎല്‍എയായിരിക്കേ ബിജെപിയില്‍ ചേര്‍ന്ന ശീതള്‍ അംഗുര്‍ലാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ബിഹാറിലെ രുപൗലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മുന്നില്‍. ജെഡിയു എംഎല്‍എ ആര്‍ ജെ ഡിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തുണച്ച സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാനായി എന്നത് ദേശീയ രാഷ്ട്രീയത്തില്‍ തുടര്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കരുത്തു പകരുന്നതാണെന്നു വിലയിരുത്തപ്പെടുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു

English Summary: By Election Result 2024 Live Updates: INDIA bloc victorious

×