June 05, 2026 |
Share on

കോടതി അലക്ഷ്യം: ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി

പ്രമുഖ ഇന്ത്യന്‍ എഡ്ടെക് കമ്പനിയായിരുന്ന ‘ബൈജൂസിന്റെ’ സ്ഥാപകന്‍ ബൈജു രവീന്ദ്രന് സിംഗപ്പൂര്‍ കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനെത്തുടര്‍ന്നുള്ള കോടതി അലക്ഷ്യക്കേസിലാണ് സിംഗപ്പൂര്‍ കോടതിയുടെ ഈ നിര്‍ണ്ണായക വിധി.

പ്രമുഖ ഇന്ത്യന്‍ എഡ്ടെക് കമ്പനിയായിരുന്ന ‘ബൈജൂസിന്റെ’ സ്ഥാപകന്‍ ബൈജു രവീന്ദ്രന് സിംഗപ്പൂര്‍ കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനെത്തുടര്‍ന്നുള്ള കോടതി അലക്ഷ്യക്കേസിലാണ് സിംഗപ്പൂര്‍ കോടതിയുടെ ഈ നിര്‍ണ്ണായക വിധി.

തന്റെ വ്യക്തിഗത ആസ്തികളുമായി ബന്ധപ്പെട്ട് 2024 ഏപ്രില്‍ മുതല്‍ കോടതി പുറപ്പെടുവിച്ച നിരവധി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ബൈജു രവീന്ദ്രന്‍ പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തോട് എത്രയും വേഗം അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, നിയമനടപടികളുടെ ചെലവിലേക്കായി 90,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 70,500 യു.എസ് ഡോളര്‍- 67.5 ലക്ഷം രൂപ) പിഴയായി ഒടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇതിനൊപ്പം, ബൈജൂസിന്റെ അനുബന്ധ കമ്പനികളില്‍ ഓഹരി പങ്കാളിത്തമുള്ള ‘ബീയാര്‍ ഇന്‍വെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ബൈജു രവീന്ദ്രന്‍ സിംഗപ്പൂരിലാണോ അതോ മറ്റേതെങ്കിലും രാജ്യത്താണോ ഉള്ളതെന്ന കാര്യം വ്യക്തമല്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഒരു അനുബന്ധ സ്ഥാപനം സിംഗപ്പൂര്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഈ പുതിയ വിധി വന്നിരിക്കുന്നത്. കമ്പനി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്ത കാലയളവില്‍ ഖത്തര്‍ ഹോള്‍ഡിങ്‌സ് ബൈജൂസില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് വിജയഗാഥയായി ഉയര്‍ന്നു വരികയും ബൈജു രവീന്ദ്രനെ ആഗോളതലത്തില്‍ ശതകോടീശ്വരനാക്കി മാറ്റുകയും ചെയ്ത പ്രസ്ഥാനമാണ് ബൈജൂസ്. എന്നാല്‍ വിദേശ നിക്ഷേപകരില്‍ നിന്നും വായ്പ നല്‍കിയവരില്‍ നിന്നും നേരിടുന്ന അന്താരാഷ്ട്ര നിയമപോരാട്ടങ്ങള്‍ അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ചു. നിലവില്‍ അമേരിക്കയിലും 1.2 ബില്യണ്‍ ഡോളറിന്റെ വലിയൊരു വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപകര്‍ ബൈജു രവീന്ദ്രനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ കോടതികളില്‍ നിന്നായി നിരവധി തിരിച്ചടവുകള്‍ നേരിടുന്ന ബൈജു രവീന്ദ്രന് സിംഗപ്പൂര്‍ കോടതിയില്‍ നിന്നുള്ള ഈ ജയില്‍ ശിക്ഷാ വിധി വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്.

Content summary; Singapore court sentences Byjus founder Byju Raveendran to 6 months jail for contempt of court.

Leave a Reply

Your email address will not be published. Required fields are marked *

×