ബൈജൂസുമായി സൗഹൃദപരമായ ഒത്തുതീർപ്പിലെത്തിയതായും എഡ്‌ടെക് സ്ഥാപനത്തിനെതിരായ പാപ്പരത്വ അപേക്ഷ പിൻവലിക്കുമെന്ന് സൂചന നൽകി സർഫർ ടെക്നോളജീസ്. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി ബുധനാഴ്ചയാണ് ലോ ട്രൈബ്യൂണലിൻ്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. പാപ്പരത്തവുമായി ബന്ധപ്പെട്ട ഉത്തരവ് രണ്ടാഴ്ച മുമ്പ് റിസർവ് ചെയ്തതിനാൽ ട്രിബ്യൂണലിൽ ഔപചാരിക അപേക്ഷ ഫയൽ ചെയ്യാൻ തിങ്കളാഴ്ച എൻസിഎൽടി ഇരുകക്ഷികളോടും ആവശ്യപ്പെട്ടിരുന്നു. Byju’s creditor insolvency case
ഫെബ്രുവരി 7 ന്, സർഫർ ടെക്നോളജീസ്, 2016 ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡിൻ്റെ സെക്ഷൻ 9 പ്രകാരമാണ് അപേക്ഷ ഫയൽ ചെയ്തത്. അപേക്ഷ കമ്പനിക്കെതിരെ പാപ്പരത്വ നടപടികൾ ആരംഭിക്കാൻ പ്രവർത്തന കടക്കാരനെ അനുവദിക്കുന്നതാണ്. എഡ്‌ടെക് സ്ഥാപനത്തിന് 2 കോടി രൂപയിലധികം കടമുണ്ടെന്നും പാപ്പരത്വ അപേക്ഷ ഈ നടപടി സ്വീകരിക്കുന്നതിന് മുമ്പ് 2023 ഡിസംബർ 8 ന് കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ ട്രിബ്യൂണലിനെ അറിയിച്ചു.
‘ ബൈജൂസിന് ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങൾ നൽകുകയും കമ്പനിക്ക് ലീഡുകൾ അയയ്ക്കുകയും ചെയ്തീരുന്നു, കൂടാതെ, ഓരോ ലീഡും സ്ഥിരീകരിച്ചതിന് ശേഷം മാത്രമാണ് ഞങ്ങൾ അവർക്ക് ബിൽ നൽകിയത്. പക്ഷെ, അവർ ഇപ്പോഴും ഞങ്ങൾക്ക് പണം നൽകിയിട്ടില്ല’ എന്ന് സർഫർ ടെക്നോളജീസ് അഭിഭാഷകൻ പറഞ്ഞു.
അതേസമയം, സർഫർ ടെക്‌നോളജീസിൻ്റെ ഹർജിയിൽ കൃത്യസമയത്ത് പ്രതികരിക്കാത്തതിന് ഏപ്രിൽ 24ന്എൻസിഎൽടി ബൈജൂസിനെതിരെ 20,000 രൂപ പിഴ ചുമത്തിയിരുന്നു. കൂടാതെ പിഴയടച്ചാൽ മാത്രമേ ബൈജൂസിന്റെ മറുപടി പരിഗണിക്കൂവെന്ന് ജസ്റ്റിസുമാരായ കെ ബിസ്വാളിൻ്റെയും മനോജ് കുമാർ ദുബെയുടെയും നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേസ് മെയ് ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്.
സമാനമായി 2023 ഏപ്രിൽ 14 മുതലുള്ള പേയ്‌മെൻ്റുകളിൽ ബൈജൂസ് വീഴ്ച വരുത്തിയതായി ഓപ്പറേഷണൽ ക്രെഡിറ്ററായ ഫ്രാൻസിലെ ടെലിപെർഫോർമൻസ് ബിസിനസ് ആരോപിച്ചിരുന്നുവെങ്കിലും ഒത്തുതീർപ്പിന് ശേഷം പാപ്പരത്വ ഹർജി പിൻവലിക്കുകയായിരുന്നു. കൂടാതെ, നിക്ഷേപകരായ ജനറൽ അറ്റ്‌ലാൻ്റിക്, എംഐഎച്ച് എഡ്‌ടെക് എന്നിവർ ബൈജൂസിനെതിരെ സമർപ്പിച്ച കെടുകാര്യസ്ഥതയ്ക്കും ഹർജി എൻസിഎൽടി പരിശോധിച്ച് വരികയാണ്, ഈ കേസ് ജൂലൈ 24ന് വീണ്ടും പരിഗണിക്കും.
content summary ; Byju’s creditor Surfer Technologies settles insolvency case with edtech firm