UPDATES

ഫിനാന്‍സ്/ ബിസിനസ്‌

ബൈജൂസിന് എൻസിഎൽടിയുടെ കൂച്ച് വിലങ്ങ്

200 മില്യൺ സ്വരൂപിക്കാനുള്ള ശ്രമം പാളി

                       

എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്റെ വിവാദമായ റൈറ്റ് ഇഷ്യൂ നിർത്തിവയ്ക്കാൻ നിർദേശിച്ചിരിക്കുകയാണ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി). ജൂൺ 12-ന് ആണ് നിർദേശം നൽകികൊണ്ടുള്ള പ്രസ്ഥാവന ഇറങ്ങിയത്. Byju’s rights issue

ബൈജൂസിൻ്റെ ഏറ്റവും ഉയർന്ന മൂല്യം 22 ബില്യൺ ഡോളറാണ്. ഇതിനെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വിലക്കാണ് നിക്ഷേപകർക്ക് നിലവിൽ ഓഹരികൾ നൽകികൊണ്ടിരിക്കുന്നത്. വളരെ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഓഹരികൾ വിറ്റ് 200 മില്യൺ ഡോളർ സമാഹരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. പീക്ക് XV പാർട്‌ണേഴ്‌സും പ്രോസസും ഉൾപ്പെടെയുള്ള ഒരു കൂട്ടം നിക്ഷേപർ ഈ നീക്കത്തിൽ പ്രധിഷേധം അറിയിച്ചിരുന്നു. ട്രിബ്യൂണൽ നിർദ്ദേശിക്കുന്നതനുസരിച്ച് പുതിയ ഓഹരി വിൽപന നിർത്താനും നേരത്തെ ഷെയർ വിൽപനയിൽ നിന്നുള്ള പണം എസ്ക്രോ അക്കൗണ്ട് എന്ന സുരക്ഷിത അക്കൗണ്ടിലേക്ക് ഇടണം. കൂടാതെ, നേരത്തെയുള്ള വിൽപ്പനയിൽ ആരാണ് ഓഹരികൾ വാങ്ങിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ബൈജൂസ് നൽകണം. പ്രതിസന്ധിയിലായ പ്രമുഖ വിദ്യാഭ്യാസ കമ്പനിക്ക് വലിയൊരു തിരിച്ചടിയായാണ് നിർദേശങ്ങളെ വിലയിരുത്തുന്നത്.

മുഴുവൻ പണവും ഒറ്റയടിക്ക് സ്വരൂപിക്കാൻ കഴിയാതെ വന്നതോടെയാണ് രണ്ട് ഭാഗങ്ങളായി ഓഹരികൾ വിറ്റ് 200 മില്യൺ ഡോളർ സമാഹരിക്കാനാണ് ബൈജൂസ് ശ്രമിച്ചത്. രണ്ട് ഭാഗങ്ങളായാണ് 200 മില്യൺ ഡോളർ ശേഖരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. ഇതിൽ അസ്വസ്ഥരായ നിക്ഷേപകർ നൽകിയ പരാതിയിന്മേലാണ് ട്രൈബ്യൂണൽ ഇടപെട്ടിരിക്കുന്നത്. ഓഹരി വിൽപനയുടെ രണ്ടാം ഭാഗം നിർത്താനും ഇതുവരെ അതിൽ നിന്ന് സമാഹരിച്ച പണം ഉപയോഗിക്കരുതെന്നും എൻസിഎൽടി ബൈജൂസിനോട് ഉത്തരവിട്ടിരിക്കുകയാണ്. മാർച്ച് 2 ന് ഷെയറുകളുടെ അലോട്ട്മെൻ്റിൻ്റെ വിശദാംശങ്ങളും എസ്ക്രോ ബാങ്കുകളുടെ അക്കൗണ്ടുകളുടെ വിശദാംശങ്ങളും 10 ദിവസത്തിനുള്ളിൽ ഒരു മെമ്മോ ഉപയോഗിച്ച് കംപ്ലയൻസ് അഫിഡവിറ്റ് വഴി ആവശ്യപ്പെട്ടിരിക്കുകയാണ് ട്രൈബ്യൂണൽ. കേസ് അടുത്ത ജൂലൈ നാലിന് പരിഗണിക്കും.

അതെ സമയം കമ്പനി സ്ഥാപകൻ രവീന്ദ്രൻ ജീവനക്കർക്ക് അയച്ച മൈലിൽ കൂടുതൽ ഷെയറുകൾ വിൽക്കുന്ന റൈറ്റ് ഇഷ്യൂ മുഴുവനായും സബ്സ്ക്രൈബ് ചെയ്തതായി അവകാശപ്പെട്ടിരുന്നു. ഈ മാസം ആദ്യം, ബൈജൂസിന് 1.2 ബില്യൺ ഡോളർ വായ്പ നൽകിയ ഒരു കൺസോർഷ്യത്തിലെ ഒരു വിഭാഗം വായ്പക്കാർ കോടതിയെ സമീപിച്ചിരുന്നു. കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളായ എപിക്, ടിങ്കർ, ഓസ്മോ എന്നിവയ്‌ക്കെതിരെ പാപ്പരത്വ നടപടികൾ ആരംഭിക്കാനാണ് യുഎസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

വായ്പ നേരത്തെ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ച് ബൈജൂസ് വായ്പക്കാരുമായി സംസാരിച്ചിരുന്നു. ബൈജുവിൻ്റെ കമ്പനികളിലൊന്നായ ആൽഫയാണ് ഈ വായ്പ എടുത്തത്. യുഎസ് പാപ്പരത്വ നിയമത്തിൻ്റെ 11-ാം അധ്യായം പ്രകാരം ബൈജുവിൻ്റെ മൂന്ന് കമ്പനികളെ പുനഃസംഘടിപ്പിക്കുന്നതിന് കോടതിയുടെ മേൽനോട്ടത്തിലുള്ള ഒരു പ്രക്രിയ ആരംഭിക്കാൻ കടം കൊടുക്കുന്നവർ ആഗ്രഹിക്കുന്നുണ്ട്. അതേസമയം, ഇരുവിഭാഗവും ചർച്ചകൾ തുടരുകയാണ്.

Content summary; NCLT directs Byju’s to maintain status quo, halts 200 million rights issue Byju’s rights issue

Share on

മറ്റുവാര്‍ത്തകള്‍