June 14, 2026 |
Share on

പൊലീസും ആര്‍എസ്എസും ഒത്തുകളിക്കുന്നു: പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത് കരം വെട്ടി പൊന്തക്കാട്ടിലെറിഞ്ഞ മൂന്നു ആര്‍ എസ് എസുകാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് ആര്‍ എസ് എസ്-പോലീസ് ബന്ധത്തിന് തെളിവാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. നാട്ടില്‍ ബോധപൂര്‍വം കുഴപ്പം വ്യാപിപ്പിക്കാന്‍ ആര്‍ എസ് എസ് ആസൂത്രണം ചെയ്തതാണ് ശ്രീനാരായണ പ്രതിമ തകര്‍ത്തത് അടക്കമുള്ള സംഭവങ്ങള്‍. അക്രമികളെ പിടികൂടി ജയിലില്‍ അടക്കുന്നതിനു പകരം, ആര്‍ എസ് എസും പോലീസും ഒത്തു കളിക്കുകയാണുണ്ടായത്. ശ്രീനാരായണ […]

അഴിമുഖം പ്രതിനിധി

തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത് കരം വെട്ടി പൊന്തക്കാട്ടിലെറിഞ്ഞ മൂന്നു ആര്‍ എസ് എസുകാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് ആര്‍ എസ് എസ്-പോലീസ് ബന്ധത്തിന് തെളിവാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. നാട്ടില്‍ ബോധപൂര്‍വം കുഴപ്പം വ്യാപിപ്പിക്കാന്‍ ആര്‍ എസ് എസ് ആസൂത്രണം ചെയ്തതാണ് ശ്രീനാരായണ പ്രതിമ തകര്‍ത്തത് അടക്കമുള്ള സംഭവങ്ങള്‍. അക്രമികളെ പിടികൂടി ജയിലില്‍ അടക്കുന്നതിനു പകരം, ആര്‍ എസ് എസും പോലീസും ഒത്തു കളിക്കുകയാണുണ്ടായത്. ശ്രീനാരായണ ദര്‍ശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമം തുറന്നുകാണിക്കാന്‍ ശ്രമിച്ച നിശ്ചല ദൃശ്യം കണ്ടു കലി തുള്ളിയവരും വികാരം കൊണ്ടവരും ശ്രീനാരായണ പ്രതിമ തകര്‍ത്ത് ആര്‍ എസ് എസ് കുപ്പയിലെറിഞ്ഞതിനെക്കുറിച്ചു മിണ്ടിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ് .  ആര്‍ എസ് എസ് അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നത് . ഈ കാപട്യം ജനങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×