June 16, 2026 |
Share on

ഇന്ന് മന്ത്രിസഭാ യോഗം; തച്ചങ്കരിയുടെ സ്ഥാനമാറ്റം ചര്‍ച്ചയാകും

അഴിമുഖം പ്രതിനിധി ഇന്ന് തിരുവനന്തപുരത്തു ചേരുന്ന മന്ത്രിസഭായോഗത്തില്‍ ടോമിന്‍ ജെ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്നും നീക്കണം എന്ന വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ ആവശ്യം ചര്‍ച്ച ചെയ്യും. ആവശ്യം ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറ്റിയാലും ക്രമസമാധാന ചുമതല നല്കി  പൊലീസ് സേനയിലേക്ക് എത്തിക്കില്ല എന്നു സൂചനകളുണ്ട്. വകുപ്പ് മന്ത്രി അറിയാതെ ഉത്തരവിറക്കുന്നതും വിവാദമായ തീരുമാനങ്ങളിലൂടെ സര്ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. […]

അഴിമുഖം പ്രതിനിധി

ഇന്ന് തിരുവനന്തപുരത്തു ചേരുന്ന മന്ത്രിസഭായോഗത്തില്‍ ടോമിന്‍ ജെ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്നും നീക്കണം എന്ന വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ ആവശ്യം ചര്‍ച്ച ചെയ്യും.

ആവശ്യം ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറ്റിയാലും ക്രമസമാധാന ചുമതല നല്കി  പൊലീസ് സേനയിലേക്ക് എത്തിക്കില്ല എന്നു സൂചനകളുണ്ട്.

വകുപ്പ് മന്ത്രി അറിയാതെ ഉത്തരവിറക്കുന്നതും വിവാദമായ തീരുമാനങ്ങളിലൂടെ സര്ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയുടെ ആവശ്യത്തെ പിന്തുണച്ച് എന്സിപിയും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് പാര്ട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെടുകയുണ്ടായി. ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച തന്റെ പിറന്നാള്‍ ദിനം ആഘോഷിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് തച്ചങ്കരി ഉത്തരവ് നല്കിയിരുന്നു. ഇക്കാര്യത്തില്‍ മന്ത്രി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×