March 26, 2025 |

അപകടത്തിൻ്റെ മധുരം; ഐസ്ക്രീം കഴിച്ചാൽ ഹൃദയാഘാതം ഉണ്ടാകുമെന്ന് വിദഗ്ധർ

ഐസ്ക്രീമിന് പകരം എന്ത് കഴിക്കാം ?

നമ്മളിൽ പലരും ഐസ്ക്രീം ഇഷ്ടപ്പെടുന്നവരും ആസ്വദിച്ച് കഴിക്കുന്നവരും ആയിരിക്കും. ചൂടായാലും തണുപ്പായാലും ഒരു പോലെ കഴിക്കാൻ ഇഷ്ടമുള്ള ഒരു മധുരം കൂടിയാണ് ഐസ്ക്രീം. പക്ഷെ, ആരോഗ്യം സംരക്ഷിക്കുന്നവർ പലരും ഒഴിവാക്കുന്ന മധുരം കൂടിയാണ്.  പക്ഷെ ദിവസേന ഐസ്ക്രീം, കഴിച്ചാൽ ഹൃദ്രോഗം വരാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ice cream increase risk of heart attack

ice cream increase risk of heart attack

ഐസ്ക്രീം അമിതമായി കഴിക്കുന്നത് ഹൃദയാഘാതം, ഹോർമോണൽ തകരാറുകൾ എന്നിവ ഉണ്ടാകാൻ ഇടയുണ്ടെന്ന് പറയുകയാണ് മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യനായ വേദിക പ്രേമി. ഐസ്ക്രീമിന് സാച്ചുറേറ്റഡ് ഫാറ്റ് എൽഡിഎൽ അളവ് അല്ലെങ്കിൽ ശരീരത്തിലെ ‘മോശം കൊളസ്ട്രോൾ’ വർദ്ധിപ്പിക്കാൻ കഴിയും. ഇത് ഹൃദയാഘാതത്തിനും മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ഐസ്ക്രീമിന് പകരം എന്ത് കഴിക്കാം ?

ഐസ്‌ക്രീമിന് പകരം ജെലാറ്റോസും സോർബെറ്റും പോലെയുള്ള ആരോഗ്യകരമായ ഇതരമാർഗങ്ങൾ സ്വീകരിക്കുന്നതിനാണ് നല്ലത്. ഇവയിൽ കൊഴുപ്പ് കുറവാണ് എന്നതിനാൽ ഹൃദയത്തെ ദോഷകരമായി ബാധിക്കില്ല. സോർബെറ്റുകൾ വെള്ളത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ പദാർത്ഥമാണ്. ജെലാറ്റോകൾ പാലും ക്രീമും ഉപയോഗിച്ചാണ് ഉണ്ടാകുന്നത്, സാധാരണ ഐസ്ക്രീമിനേക്കാൾ കൊഴുപ്പ് കുറഞ്ഞവയാണ് ജെലാറ്റോ. എന്നിരുന്നാലും, ഐസ്‌ക്രീമുകൾ തെരഞ്ഞെടുക്കുമ്പോൾ കലോറി, കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ അളവ് മനസ്സിലാക്കാൻ നൽകിയിരിക്കുന്ന ലേബലുകൾ വായിക്കേണ്ടത് അനിവാര്യമാണ്. ഫ്രെഷ് ആയ ചേരുവകൾ ഉപയോഗിച്ചു തയ്യാറാക്കുന്ന ഐസ്ക്രീമുകൾക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും. പഴങ്ങൾ, നട്സ്, കൊഴുപ്പ് കുറഞ്ഞ പാൽ, എന്നിങ്ങനെയുള്ള ചേരുവകൾ ചേർത്ത് ഐസ്ക്രീം കൂടുതൽ ആരോഗ്യകരമാക്കാം. സാധാരണ ഐസ്ക്രീമുകളിൽ കൊഴുപ്പും, പഞ്ചസാരയും, കലോറിയും കൂടുതലായതിനാൽ ആരോഗ്യത്തിന് നല്ലതല്ല.

ice cream increase risk of heart attack

 

ഹൃദ്രോഗ സാധ്യത കുറയ്ക്കണമെങ്കിൽ സാച്ചുറേറ്റഡ് കൊഴുപ്പുകൾ കുറയ്‌ക്കേണ്ടതുണ്ട്, രണ്ട് തരം കൊഴുപ്പുകളാണുള്ളത്. സാച്ചുറേറ്റഡ് കൊഴുപ്പിനെ ‘മോശം കൊഴുപ്പ്’ വിളിക്കുന്നു. ഇത്തരം കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. മാംസം, പന്നിയിറച്ചി, കൊഴുപ്പ് കൂടിയ പാലുൽപ്പന്നങ്ങൾ, വെണ്ണ, ക്രീം എന്നിവയിലാണ് കൂടുതലായി കാണപ്പെടുന്നത്. ദോഷകരമായ ട്രാൻസ് ഫാറ്റ്, ട്രാൻസ്-അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അല്ലെങ്കിൽ ട്രാൻസ് ഫാറ്റി ആസിഡുകൾ എന്നും അറിയപ്പെടുന്നു. ട്രാൻസ് ഫാറ്റ് ഇല്ലാതാക്കുന്നത് ഹൃദ്രോഗം തടയുന്നതിനുള്ള ശക്തമായ മാർഗമാണ്.

നല്ലകൊഴുപ്പുകൾ ആണ് ശരീരത്തിന് ആവശ്യം. രക്തത്തിലെ മോശം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം നല്ല എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് നിലനിർത്തിയാൽ മോണോസാചുറേറ്റഡ് കൊഴുപ്പ് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും. ice cream increase risk of heart attack

പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും ഒമേഗ -6 ഫാറ്റി ആസിഡുകളും ഉൾപ്പെടുന്നതിനാൽ ശരീരത്തിന് ഗുണം ചെയ്യും. ശരീരത്തിന് ഇത്തരം കൊഴുപ്പുകൾ സ്വന്തമായി ഉണ്ടാക്കാൻ സാധിക്കാത്തതിനാൽ അവശ്യ കൊഴുപ്പുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. സോയാബീൻ, ചോളം, ഫ്‌ളാക്‌സ് സീഡ്, വാൾനട്ട് തുടങ്ങിയവയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്.

content summary;  Can eating a lot of ice cream increase risk of heart attacks k k k k  k k k k k k k k k k k k k k k k k k k k k k k k k k k k k k k k k

×