February 13, 2025 |

ഹമാസ് ബന്ദികളുടെ പട്ടിക പുറത്തുവിട്ടില്ല ; ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ വൈകുന്നു

കരാര്‍ വൈകുന്നത് ഗാസയുടെ സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്നാണ് സൂചന

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ വൈകുന്നതായി റിപ്പോര്‍ട്ട്. പതിനഞ്ചുമാസത്തെ സംഘര്‍ഷങ്ങള്‍ക്ക് താത്കാലിക ആശ്വാസമായാണ് ഗാസയില്‍ ഞായറാഴ്ചയാണ് വെടിനിര്‍ത്തല്‍ ആരംഭിക്കാനിരുന്നത്. പ്രാദേശികസമയം രാവിലെ 8.30-ന് വെടിനിര്‍ത്തല്‍ നിലവില്‍വരുമെന്ന് സമാധാന ചര്‍ച്ചകളിലെ പ്രധാന മധ്യസ്ഥരായ ഖത്തറിന്റെ വിദേശകാര്യമന്ത്രി മജീദ് അല്‍ അന്‍സാരി അറിയിച്ചത്. പക്ഷേ, ആദ്യഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതുവരെ വെടിനിര്‍ത്തല്‍ ആരംഭിക്കില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.gaza

ഈ സാഹചര്യത്തില്‍ ഗാസയില്‍ സൈനിക നടപടി തുടരുമെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. സമാധാനശ്രമങ്ങള്‍ വിഫലമാവുകയാണോ എന്ന ആശങ്ക ഗാസയിലെ ജനങ്ങള്‍ വന്നുതുടങ്ങിയിരിക്കുകയാണ്. കരാറിലെ വ്യവസ്ഥകള്‍ ഹമാസ് പാലിച്ചില്ലെന്നും സൈന്യം പറയുന്നു. ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മോചിപ്പിക്കുന്ന മൂന്ന് വനിതകളുടെ വിവരങ്ങള്‍ ഹമാസ് കൈമാറിയെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ആദ്യഘട്ടത്തില്‍ മോചിപ്പിക്കേണ്ട തടവുകാരുടെ പേരുകള്‍ കൈമാറുന്നതില്‍ കാലതാമസം നേരിടുന്നത് സാങ്കേതിക കാരണങ്ങളാലെന്നാണ് ഹമാസ് വിശദീകരിക്കുന്നത്. ഗാസയിലെ ജനങ്ങളോട് ജാഗ്രതയോടെയിരിക്കാനും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും ഖത്തര്‍ അറിയിപ്പ് നല്‍കി.

33 ബന്ദികളെ വെടിനിര്‍ത്തലിനിടെ മോചിപ്പിക്കുമെന്നായിരുന്നു ധാരണ. മൂന്ന് പേരെ ഞായറാഴ്ച വിട്ടയക്കാന്‍ തീരുമാനമായി. ഇസ്രയേല്‍ നീതിന്യായവകുപ്പ് 737 പലസ്തീന്‍ തടവുകാരുടെ പേരുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ജനവാസമേഖലയില്‍ നിന്ന് സൈന്യം പിന്മാറുമെന്ന് കരുതിയിരുന്നു. കരാര്‍ വൈകുന്നത് ഗാസയുടെ സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്നാണ് സൂചന. വെടിനിര്‍ത്തല്‍ ആരംഭിച്ച ശേഷം പതിനാറാം ദിനം മറ്റ് ഘട്ടങ്ങള്‍ എങ്ങനെയായിരിക്കണം ചര്‍ച്ച ചെയ്യാനായിരുന്നു പദ്ധതിയിട്ടിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.gaza

content summary; hamas does not release list of detainee ; isreal-hamas ceasefire delays

×