January 25, 2025 |

കൗമാരക്കാരുടെ ജീവനെടുക്കുന്ന സെലിബ്രിറ്റി ഡയറ്റ്

സമ്മർദ്ദത്തിലേക്ക് നയിക്കുന്ന സാമൂഹ്യ മാധ്യമങ്ങൾ

പത്തൊൻപതുകാരനായ കാർത്തികേയ് കതാരിയ കുട്ടികാലത്ത് ആസ്ത്മയുമായുള്ള പോരാട്ടത്തോടൊപ്പം തന്റെ മെലിഞ്ഞ രൂപത്തിന്റെ പേരിലുള്ള കളിയാക്കലുകളോടും പടവെട്ടിയാണ് വളർന്നത്. ഇത്തരം കളിയാക്കലുകളിൽ നിന്നുള്ള രക്ഷപ്പെടൽ എന്നോണമാണ് ഹൃത്വിക് റോഷൻ്റെ ശരീര പരിവർത്തന വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്,  നടൻ അങ്കിത് മോഹൻ്റെ പരിശീലകനെ കണ്ടെത്തിയത്. അദ്ദേഹം കാർത്തികേയ്ക്ക് ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും സപ്ലിമെൻ്റുകളും തീവ്രത കൂടിയ ഹൈ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ് (HIIT) നൽകി. പക്ഷെ ഉയർന്ന സാമ്പത്തിക ചിലവുകൾ മൂലം ആ പരിശീലനം അധിക നാൾ തുടരാനായില്ല. എങ്കിലും കാർത്തികേയ് ആഗ്രഹിച്ചത് പോലെ പെട്ടന്ന് തന്നെ മസിൽ വർധിച്ചെങ്കിലും, ഈ ദിനചര്യ അവൻ്റെ ശരീരപ്രകൃതിക്ക് യോജിക്കാത്തതിനാൽ ഊർജ്ജക്കുറവിലേക്കും, മാനസിക പ്രശ്നങ്ങളിലേക്കുമാണ് വഴിവച്ചത്. celebrity diets

മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്ന സാമൂഹ്യ മാധ്യമങ്ങൾ

സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ പങ്ക് വയ്ക്കുന്ന ഇത്തരം വിഡിയോകൾ അപൂർണ്ണമായ വിവരങ്ങൾ നൽകി യുവാക്കളെ എങ്ങനെ തെറ്റിദ്ധരിപ്പിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കാർത്തികേയിയുടെ കഥ. കാർത്തികേയ്ക്ക് സമാനമായി കൊറിയൻ താരങ്ങളുടെ ഭക്ഷണക്രമം പാലിച്ച് 18 കാരിയായ പല്ലവിയും വണ്ണം കുറയ്ക്കാൻ ശ്രമിച്ചിരുന്നു. പല്ലവി പിന്തുടർന്ന ഡയറ്റ് പ്രകാരം ഒരു മധുരക്കിഴങ്ങ്, ഒരു ആപ്പിൾ, ഒരു പ്രോട്ടീൻ ഷേക്ക് എന്നിവ കഴിച്ചാണ് മെലിയാൻ ശ്രമിച്ചത്. അതേസമയം ബി ടി എസിന്റ ജിമിൻ ഏകദേശം 10 ദിവസത്തോളം ഭക്ഷണം ഒഴിവാക്കിയാതായിരുന്നു പല്ലവിയുടെ മാതൃക. ഇത്തരം ഡയറ്റുകളുടെ പ്രധാന ആശയം കുറച്ച് ഭക്ഷണം കഴിക്കുകയും കൂടുതൽ വ്യായാമം ചെയ്യുക എന്നതാണ്‌.

കുട്ടിക്കാലത്തുണ്ടാകുന്ന മനസികാഘാതം, സാമൂഹിക സമ്മർദ്ദം തുടങ്ങിയ ആഴത്തിലുള്ള പ്രശ്‌നങ്ങൾ കാരണം കൗമാരക്കാർ താരങ്ങളുടേത് പോലുളള ശരീരം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. പക്ഷെ സെലിബ്രിറ്റികളും പലപ്പോഴും ഫിൽട്ടറുകൾ ഉപയോഗിക്കുന്നുണ്ടെന്നും അവർക്ക് പ്രൊഫഷണൽ പരിശീലകരും ആരോഗ്യപരിചരണ വിദഗ്ധരും സഹായത്തിനുണ്ടെന്നും ഇത്തരക്കാർ ചിന്തിക്കുന്നില്ലെന്നും. മുതിർന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റായ സോണാലി ബെഹൽ പറയുന്നു.

നിരവധി യുവാക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളെപ്പോലുള്ള ശരീരം വേണം എന്നാണ് ആഗ്രഹം. എല്ലാവർക്കും വേഗത്തിലുള്ള ഫലം ലഭിക്കണം, അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാണ് സത്യം. എന്നാൽ അതിനെല്ലാം കർശനമായ ഭക്ഷണക്രമവും വിദഗ്ധ മേൽനോട്ടം ആവശ്യമാണ്. പക്ഷെ ഇത്തരം കടുത്ത മാർഗങ്ങൾ ഊർജ്ജക്കുറവ്‌, കുറഞ്ഞ ഹീമോഗ്ലോബിൻ, വിറ്റാമിൻ ബി 12 ൻ്റെ കുറവ്, പ്രതിരോധശേഷിക്കുറവ്‌ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം, എന്ന് നവി മുംബൈയിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യൻ വർഷ ഗോറി പറഞ്ഞു.

content summary; celebrity diets on social media misleading teens h h h h h h h h h h h h h h h h h h h h j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j

×