UPDATES

‘ഹസീനയുടെ സുഹൃത്ത്’ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍

ബംഗ്ലാദേശിലെ ഇന്ത്യയുടെ ഇടപെടലുകള്‍ എങ്ങനെയാകും?

                       

ബംഗ്ലാദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ഒടുവിൽ പ്രാണരക്ഷാർത്ഥം ഇന്ത്യയിലേക്കു പലായനം ചെയ്തിരിക്കുകയാണ്. ഷെയ്ഖ് ഹസീനയുടെ പതനത്തിൻ്റെ ആഘാതം കൈകാര്യം ചെയ്യാൻ ഇന്ത്യ രാഷ്ട്രീയവും നയതന്ത്രപരവുമായ എന്ത് നീക്കങ്ങളാണ് സ്വീകരിക്കുക?  പ്രധാനമായും അഞ്ച് ചോദ്യങ്ങളാണ് ഇന്ത്യ അഭിമുഖീകരിക്കേണ്ടി വരുന്നത്. ആദ്യ ചോദ്യം, ഇന്ത്യയ്ക്ക് സഖ്യകക്ഷികളെ പിന്തുണയ്ക്കാൻ കഴിയുമോ എന്നതാണ്.Sheikh Hasina fall challenges India

പ്രതിഷേധക്കാർ ധാക്കയിലെ  വസതിയിലേക്ക് കടക്കുന്നതിന് മുമ്പ് ഹസീനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ 50 വർഷങ്ങൾക്ക് മുമ്പ്, കഥ മറ്റൊന്നായിരുന്നു. 1975 ഓഗസ്റ്റ് 15 ന് നടന്ന അട്ടിമറിയിൽ ഹസീനയുടെ പിതാവും, ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജിബുർ റഹ്‌മാന്റെയും, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും കൊലപാതകം തടയാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. സമാനമായി 1992ൽ പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾ കാബൂൾ പിടിച്ചടക്കിയപ്പോഴും ഇന്ത്യ നിസ്സഹായരായി. പ്രസിഡൻ്റ് നജീബുള്ളയെ രക്ഷിക്കാനുളള ശ്രമങ്ങളും വിജയം കണ്ടില്ല. നാല് വർഷത്തിന് ശേഷം, താലിബാൻ കാബൂളിൻ്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, അവർ നജീബുള്ളയെ യുഎൻ കസ്റ്റഡിയിൽ നിന്ന് പിടികൂടി വിളക്കുകാലിൽ തൂക്കിലേറ്റി.

രണ്ടാമതായി, ഇന്ത്യയെപ്പോലുള്ള വൻശക്തികൾക്ക് അനുകൂല സാഹചര്യങ്ങളിൽ മാത്രമല്ല പ്രതികൂല സാഹചര്യങ്ങളിലും സുഹൃത്തുക്കളെ പിന്തുണയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് മൂലം മേഖലയിലും പുറത്തും രാജ്യത്തിൻറെ വിശ്വാസ്യത വർധിപ്പിക്കാൻ കഴിയും.

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്, പ്രധാനമായും ഹസീനയുടെ നിലപാടുകളാണ് ഇതിന് പിന്നിൽ. എന്നിരുന്നാലും, സ്വേച്ഛാധിപത്യത്തിലേക്ക് ഭരണം വഴി തിരഞ്ഞെന്ന ആക്ഷേപവും, രാജ്യത്തിനകത്ത് അവർക്ക് ലഭിച്ചിരുന്ന പിന്തുണ ദുർബലമാമായതും ഈ ബന്ധം എത്രത്തോളം നിലനിൽക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇന്ത്യ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും, ഹസീനയുമായി അടുത്ത് നിൽക്കുന്ന രാജ്യമെന്ന തോന്നൽ ശക്തമായിട്ടുണ്ട്. അവർക്കെതിരായ വർദ്ധിച്ചുവരുന്ന വിദ്വേഷം ഇന്ത്യയെയും ബാധിച്ചേക്കാം. ഹസീനയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയും ബംഗ്ലാദേശിൽ കുറഞ്ഞു വരുന്ന ജനപ്രീതിയും തമ്മിലുള്ള ഈ പിരിമുറുക്കം സമീപ വർഷങ്ങളിലും ദൃശ്യമായിരുന്നു.

ബൈഡൻ ഭരണകൂടം ഹസീനയ്ക്ക് രാഷ്ട്രീയ വിശ്വാസ്യത നഷ്‌ടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു, ബംഗ്ലാദേശിലെ മാറുന്ന സാഹചര്യം അംഗീകരിക്കുന്നതിന് പകരം ഇന്ത്യ അമേരിക്കയെയാണ് വിമർശിച്ചത്. ബംഗ്ലാദേശ് പ്രതിപക്ഷത്തെ പ്രധാന വ്യക്തികളുമായി ഇന്ത്യ നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ടോ എന്ന് വരും ദിവസങ്ങളിൽ  കാണേണ്ടിയിരിക്കുന്നു. പൊതുജന രോഷം ശമിപ്പിക്കുന്നതിനും സുസ്ഥിരമായ ഒരു താൽക്കാലിക സർക്കാർ രൂപീകരിക്കുന്നതിനും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ശക്തമായ പങ്കാളിത്തം നിലനിർത്തുന്നതിനും ഇത് നിർണായകമാണ്.

മൂന്നാമതായി, പാകിസ്ഥാനും ചൈനയും ധാക്കയിലെ സാഹചര്യം മുതലെടുത്ത് പുതിയ ബംഗ്ലാദേശ് സർക്കാരിനെ ഇന്ത്യയിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്ന ഒരു സാഹചര്യത്തെ ഇന്ത്യ കരുതി ഇരിക്കേണ്ടതുണ്ട്. നിലവിലെ ഘട്ടത്തിൽ അക്രമം പരിമിതപ്പെടുത്താനും ബംഗ്ലാദേശിനുള്ളിൽ ഒരു പുതിയ ക്രമത്തിലേക്ക് സമാധാനപരമായ മാറ്റം ഉറപ്പാക്കുന്നതിന് ബംഗ്ലാദേശ് സൈന്യവുമായി ചേർന്ന് പ്രവർത്തിക്കാനും ഇന്ത്യയ്ക്ക് യുഎസ്, യുകെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുമായും പ്രവർത്തിക്കേണ്ടതുണ്ട്.

പാക്കിസ്ഥാനെ കൂടാതെ, ബംഗ്ലാദേശിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുക്കാൻ തുർക്കിയും ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശിൻ്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും തീവ്രവാദത്തിൻ്റെ അപകടസാധ്യതകൾ പരിമിതപ്പെടുത്തുന്നതിനുമായി ഗൾഫിലെ സഖ്യക്ഷികളുമായി, പ്രത്യേകിച്ച് യുഎഇ, സൗദി അറേബ്യ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഡൽഹി ശ്രമിക്കുന്നുണ്ട്.

നാലാമതായി, 1971-ലെ ബംഗ്ലാദേശിൻ്റെ വിമോചനത്തെ ആദർശവത്കരിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കേണ്ടതുണ്ട്. ബംഗ്ലാദേശ് അതിൻ്റെ ചരിത്രത്തെക്കുറിച്ച് ആഴത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ബംഗ്ലാദേശിലെ പല ശക്തികളും ബംഗ്ലാദേശിൻ്റെ വിമോചനത്തെക്കുറിച്ചുള്ള ഹസീനയുടെ (ഇന്ത്യൻ) വിവരണത്തോട് യോജിക്കുന്നില്ല. ഇത്തരം വിവരണങ്ങൾ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാനുള്ള ഹസീനയുടെ അശ്രാന്ത പരിശ്രമത്തിനെതിരായ തിരിച്ചടി കൂടിയാണ് നിലവിൽ നേരിട്ട് കൊണ്ടിരിക്കുന്നത്.

ചരിത്രത്തോട് മുൻവിധികളില്ലാതെയും ദീർഘകാല പരസ്പര താൽപ്പര്യത്തിൻ്റെ അടിസ്ഥാനത്തിലും ഇന്ത്യ ഈ വിമോചന വിരുദ്ധ ശക്തികളുമായി ഇടപഴകേണ്ടതുണ്ട്. ഹസീനയ്ക്ക് 1971-ൽ കുടുങ്ങിപ്പോകാൻ കാരണങ്ങളുണ്ടാകാമെങ്കിലും,ഇന്ത്യക്ക് ആ ഭൂത കാലത്തിൽ നിന്ന് നേട്ടങ്ങൾ ലഭിക്കാൻ പോകുന്നില്ല. 1947-ലെ വിഭജനം ഇപ്പോഴും അവരുടെ ബന്ധത്തെ ബാധിക്കുന്നു. അടുത്തിടെ, വിഭജനത്തിൻ്റെ കയ്പ്പ് മറികടക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ചിരുന്നു, അതുകൊണ്ട് മാത്രം ഇന്ത്യയ്ക്ക് ഈ പ്രതിസന്ധിക്ക് പരിഹരം കണ്ടെത്താൻ കഴിയുമോ ?Sheikh Hasina fall challenges India

Content summary; challenges India will face with the fall of Sheikh Hasina

Share on

മറ്റുവാര്‍ത്തകള്‍