ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ടീം ഇന്ത്യ പാകിസ്താനിലേക്കില്ല. സുരക്ഷ കാരണങ്ങള്‍ പറഞ്ഞാണ് ടീമിന്റെ പിന്മാറ്റം. ഇക്കാര്യം ബിസിസിഐ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. പാകിസ്താന് പകരം ടീമിന്റെ എല്ലാ മത്സരങ്ങളും ദുബായില്‍ നടത്താനുള്ള ആഗ്രഹമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അറിയിച്ചിരിക്കുന്നത്.
‘ ഇതാണ് ഞങ്ങളുടെ നിലപാട്, ഇതില്‍ മാറ്റമൊന്നുമില്ല. ഇക്കാര്യം ഞങ്ങള്‍ അവര്‍ക്ക് എഴുതിയറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ മത്സരങ്ങളെല്ലാം ദുബായിയിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.’ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റ് നടക്കുന്നത്. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥ്യമരുളുന്ന നഗരങ്ങള്‍. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തിയാണ് പാകിസ്താനില്‍ കളിക്കേണ്ടെന്ന തീരുമാനത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് ഉറച്ചു നില്‍ക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഏഷ്യ കപ്പ് പാകിസ്താനില്‍ നിന്ന് മാറ്റുന്നതിലും ഇന്ത്യയുടെ വാശിയായിരുന്നു കാരണം. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ്, അവിടെ കളിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് കാരണമാണ് ശ്രീലങ്കയിലേക്ക് മാറ്റിത്.
കഴിഞ്ഞ മാസം ഇസ്ലാമാബാദില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തോടനുബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പൂര്‍വസ്ഥിതിയിലാക്കുമെന്ന് പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. 2015 ന് ശേഷം ഈ തലത്തില്‍ ആദ്യമായി നടക്കുന്ന ചര്‍ച്ചയായിരുന്നു ഇസ്ലാമാബാദില്‍ നടന്നത്. അതുകൊണ്ട് തന്നെ ആ ചര്‍ച്ചയുടെ അനന്തരഫലങ്ങളില്‍ ഒന്ന് ക്രിക്കറ്റ് ബന്ധത്തിലെ മഞ്ഞുരുകല്‍ ആയിരിക്കുമെന്ന തരത്തില്‍ നിരീക്ഷണങ്ങള്‍ വന്നിരുന്നു. ജയശങ്കര്‍-ദാര്‍ കൂടിക്കാഴ്ച്ചയില്‍ പാക് ആഭ്യന്തര മന്ത്രിയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ സയ്യിദ് മൊഹ്‌സിന്‍ റാസയും പങ്കെടുത്തിരുന്നു എന്നതായിരുന്നു ക്രിക്കറ്റ് ബന്ധത്തില്‍ മാറ്റം ഉണ്ടാകുമെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയത്. നയതന്ത്ര ബന്ധം പുതുക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്ക് വിമാനം കയറുമെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍ മുറുകിയത്.
ഇന്ത്യയെ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുവരുന്നതില്‍ പല വാഗ്ദാനങ്ങളും പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടു വച്ചിരുന്നു. ഓരോ കളിക്ക് ശേഷവും ഇന്ത്യന്‍ ടീമിന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള അവസരം ഒരുക്കാമെന്നു വരെ പിസിബി അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരം വാഗ്ദാനങ്ങളും പിന്തുണകളുമൊന്നും ഫലവത്തായില്ല എന്നതാണ് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ഈയടുത്ത് പാകിസ്താനില്‍ കളിക്കാന്‍ എത്തിയിരുന്നു. ഇന്ത്യ അവസാനമായി പാക് മണ്ണില്‍ ക്രിക്കറ്റ് കളിച്ചത് 2008 ല്‍ നടന്ന ഏഷ്യ കപ്പിലായിരുന്നു. Champions trophy cricket tournament india not to travel to pakistan
Content Summary; Champions trophy cricket tournament india not to travel to pakistan