UPDATES

അവർ ഞങ്ങളെ കാണുന്നത് മൃഗങ്ങളെ പോലെ

തുറന്ന് പറഞ്ഞ് ‘പഞ്ചായത്ത്’ താരം

                       

ചെറിയവേഷങ്ങൾ ചെയ്യുന്ന  നടീനടന്മാരെ മൃഗങ്ങളെ പോലെയാണ് കാണുന്നത് എന്ന് നടി സുനിത രാജ്വാർ. നായക നടന്മാരോട് അതീവ ശ്രദ്ധയോടെയും വിനയത്തോടെയും പെരുമാറുകയും അതേസമയം സ്വഭാവ അഭിനേതാക്കളോട് അവജ്ഞയോടെയും പെരുമാറുന്നത് വിനോദ വ്യവസായത്തിന്റെ അധികാരക്രമത്തിന്റെ ഭാഗമാണെന്നാണ് സുനിത രാജ്വാർ പറയുന്നത്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ വ്യവസായത്തിലും ഇത്തരം വിവേചനങ്ങൾ  നിലനിൽക്കുന്നുണ്ടെന്നും സുനിത പറഞ്ഞു. ചെറിയ വേഷങ്ങൾ ചെയ്യുന്നവരോടും സ്വഭാവവേഷങ്ങൾ ചെയ്യുന്നവരോടും പലപ്പോഴും മൃഗങ്ങളെപ്പോലെയാണ് പെരുമാറുന്നത്. ഈ പെരുമാറ്റം താങ്ങാൻ കഴിയാതെയാണ് എന്റെ അഭിനയജീവിതത്തിൽ നിന്ന് രണ്ട് വർഷം വിട്ട് നിന്നത് എന്നും സുനിത രാജ്വാർ തന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. Sunita Rajwar

‘ സിനിമ മേഖലയിൽ പലപ്പോഴും അഭിനേതാക്കളെ പ്രത്യേക വേഷങ്ങളിൽ പ്രതിഷ്ഠിക്കുന്നത് സ്ഥിരം സംഭവം ആണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ നൽകുന്നതിന് പകരം, ഒരേ വേഷങ്ങളിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്യുന്നതാണ് പതിവ്. അഭിനേതാക്കൾ മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ടാണ് ഇന്നും അതേ വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. കാരണം അഭിനയം അവരുടെ ഉപജീവന മാർഗമാണ്. കൂടാതെ, ഇത്തരം പെരുമാറ്റങ്ങൾ അപലപനീയമാണെന്നും വേദനാജനകമായ ഒരു വസ്തുതയാണ് ഇതെന്നും സുനിത കൂട്ടിച്ചേർത്തു. കാൻ ഫിലിം ഫെസ്റ്റിവലിൽ നിന്ന് ബ്രട്ട് ഇന്ത്യയോട് സംസാരിക്കവെയാണ് സുനിത ഇക്കാര്യങ്ങൾ പറഞ്ഞത്. സുനിത രാജ്വാർ അഭിനയിച്ച
സന്തോഷ് എന്ന ചിത്രം കാൻസിലെ ഉൻ സെർടൈൻ റിഗാർഡ്’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ഒരു സെറ്റിൽ പ്രധാന അഭിനേതാക്കളും സഹനടന്മാരും നേരിടുന്ന വിവേചനത്തെക്കുറിച്ചു സുനിത തുറന്ന് പറഞ്ഞു, ‘പ്രധാന അഭിനേതാക്കൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുമ്പോൾ, സഹ കലാകാരന്മാരെ പലപ്പോഴും പരിഗണിക്കാറില്ല’ സുനിത പറയുന്നത്. കൂടാതെ ഇത്തരം വിവേചനങ്ങൾ അപമാനകരമാണെന്നും സുനിത കൂട്ടിച്ചേർത്തു.

ടെലിവിഷൻ പരമ്പരകളുടെയും അവസ്ഥ വ്യത്യസ്തമല്ലെന്നും സുനിത രാജ്വാർ വ്യക്തമാക്കി.

‘ ടി വി സെറ്റുകളിൽ പലപ്പോഴും പ്രധാന അഭിനേതാക്കളെ നന്നായി പരിഗണിക്കുകയും. അവർക്ക് ഫ്രിഡ്ജും മൈക്രോവേവും പോലുള്ള സൗകര്യങ്ങളുള്ള വൃത്തിയുള്ള മുറിയാണ് നൽകുക. പക്ഷെ ഞങ്ങളെ പോലുള്ളവർക്കാകട്ടെ ലഭിക്കുന്നത് ഒരു കുടുസുമുറിയാണ്, വൃത്തിയുള്ള ഒരു ശുചിമുറി പോലും പലപ്പോഴും ഉണ്ടാകാറില്ല. കൂടാതെ, ഒരേ റൂമിൽ മൂന്നോ നാലോ പേരുണ്ടാകും. ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾക്ക് ശേഷമാണ് ഞാൻ അഭിനയം തന്നെ നിർത്താൻ തീരുമാനിച്ചത്. ഞങ്ങൾ ചെറിയ വേഷങ്ങൾ ചെയ്യുമ്പോൾ ആരും ഞങ്ങളെ ബഹുമാനിക്കുന്നില്ല, ഞങ്ങൾക്ക് നല്ല പ്രതിഫലം ലഭിക്കില്ല, പലരും മൃഗങ്ങൾക്ക് തുല്യമായാണ് ഞങ്ങളെ പരിഗണിക്കുന്നത് എന്നും സുനിത തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

content summary : Character artistes are treated like animals,Sunita Rajwar

Share on

മറ്റുവാര്‍ത്തകള്‍