ആലപ്പുഴ ചേർത്തല സ്വദേശി ജൈനമ്മ തിരോധാനക്കേസ്, കോട്ടയം ഏറ്റുമാനൂർ സ്വദേശി ബിന്ദു തിരോധാനക്കേസ്, ഇപ്പോഴിതാ ചേർത്തല ഐഷ തിരോധാനം. വർഷങ്ങളുടെ വ്യത്യാസത്തിൽ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളിലും അന്വേഷണം എത്തി നിന്നത് ആലപ്പുഴ പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യനിലാണ്.
2017ലായിരുന്നു ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ ബിന്ദു തിരോധാന കേസ് റിപ്പോർട്ട് ചെയ്യുന്നത്. കാര്യക്ഷമമായ അന്വേഷണം നടന്നെങ്കിലും ബിന്ദു പത്മനാഭൻ തിരോധാന കേസിൽ പുരോഗതിയൊന്നും ഉണ്ടായില്ല. തെളിവുകൾ ലഭിക്കാതായതോടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.
ആറു മാസങ്ങൾക്ക് മുമ്പായിരുന്നു ഏറ്റുമാനൂർ സ്വദേശിയായ ജൈനമ്മയെ കാണാനില്ലെന്ന് കാണിച്ച് ഏറ്റൂമാനൂർ സ്റ്റേഷനിൽ പരാതിയെത്തുന്നത്. ഞങ്ങൾക്കും ആ മെസേജ് ലഭിച്ചിരുന്നുവെന്ന് ചേർത്തല ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീഷ് അഴിമുഖത്തോട് പറഞ്ഞു. ജൈനമ്മയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പള്ളിപ്പുറത്താണ് കാണിച്ചിരുന്നത്. പിന്നീട് പള്ളിപ്പുറത്ത് വച്ച് തന്നെ ഫോൺ സ്വിച്ച്ഡ് ഓഫായതായും അന്വേഷണസംഘം നടത്തിയ സാങ്കേതിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിലൊരു സ്ത്രീയെ കാണാനില്ലെന്ന് കാണിച്ചുക്കൊണ്ട് പള്ളിപ്പുറത്തെ പ്രാദേശിക ഗ്രൂപ്പുകളിൽ മെസേജ് വരികയുണ്ടായി. ജോലിയ്ക്ക് മറ്റോ നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും കാണിച്ച് പൊലീസ് കൈമാറിയ സന്ദേശം ഞങ്ങൾ തന്നെയാണ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തതെന്ന് സുധീഷ് കൂട്ടിച്ചേർത്തു.
അതിന് ശേഷം ഇക്കഴിഞ്ഞ ദിവസമാണ് ഇവിടെ ക്രൈം ബ്രാഞ്ച് എത്തി സെബാസ്റ്റ്യന്റെ ചേർത്തലയിലെ വീട് പരിശോധിക്കുന്നത്. സെബാസ്റ്റ്യന്റെ വീട്ടിലും പറമ്പിലുമായി നടത്തിയ പരിശോധനയിലാണ് അസ്ഥികൾ ലഭിക്കുന്നത്. അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിനായത് കൊണ്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും സുധീഷ് വ്യക്തമാക്കി.
ചേർത്തല ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ 9ാം വാർഡിലാണ് സെബാസ്റ്റ്യന്റെ വീട്. വസ്തു കച്ചവടത്തിലെ ഇടനിലക്കാരനായ സെബാസ്റ്റ്യൻ, മദ്യപാനത്തിലും സ്ത്രീവിഷയത്തിലും അഗ്രഗണ്യനായ വ്യക്തി കൂടിയാണെന്ന് സുധീഷ് പറയുന്നു. നാട്ടുകാരുമായി ഇയാൾക്ക് വലിയ ബന്ധമില്ല എന്നാൽ ഇയാളുടെ സ്വഭാവവുമായി ചേർന്ന് പോകുന്ന കുറച്ച് കൂട്ടുകെട്ടുകളുണ്ട്. ബിന്ദുവിന്റെ കേസ് വന്നതോടെ നാട്ടുകാരുമായുള്ള ഇയാൾക്കുള്ള ബന്ധവും ഇല്ലാതായി സുധീഷ് പറയുന്നു.
ജൈനമ്മ തിരോധാന കേസിൽ സ്വർണ്ണം പണയം വെച്ചതായി പറയുന്ന കടയിലും ധനകാര്യ സ്ഥാപനത്തിലുമായി സെബാസ്റ്റ്യനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സെബാസ്റ്റ്യന്റെ ഭാര്യ വീട് ഏറ്റുമാനൂരാണ്. അതിനടുത്ത് തന്നെയാണ് ബിന്ദുവിന്റെ വീടും. ഭാര്യ കുറച്ചു വർഷങ്ങളായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ചേർത്തലയിലെ വീട്ടിൽ തനിയെയാണ് സെബാസ്റ്റ്യൻ താമസിക്കുന്നതെന്ന് സുധീഷ് വ്യക്തമാക്കി.
content summary: Aisha and Bindu, both victims in the Cherthala missing persons case, were reportedly targeted due to the accused Sebastian’s alleged interest in women
This post was last modified on August 2, 2025 5:48 pm
Leave a Comment