ഔദ്യോഗിക വസതിയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്‌മെന്റ് ചെയ്ത് പുറത്താക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാർശ നൽകിയതായി റിപ്പോർട്ടുകൾ. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കവെ നടന്ന വിവാദ വിഷയത്തിൽ ജസ്റ്റിസ് വർമയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെയാണ് ചീഫ് ജസ്റ്റിസ് ശുപാർശ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറിയിരിക്കുന്നത്.CJI Asks Justice Varma to Resign; He Refuses
ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് യശ്വന്ത് വർമയോട് മറുപടി തേടിയിരുന്നു. ഒന്നെങ്കിൽ രാജി സമർപ്പിക്കുക, അല്ലെങ്കിൽ കുറ്റവിചാരണ നേരിടുക എന്ന രണ്ട് വഴികളായിരുന്നു യശ്വന്ത് വർമയ്ക്ക് മുൻപിൽ ഉണ്ടായിരുന്നത്. എന്നാൽ പണം കണ്ടെത്തിയ വിഷയത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് യശ്വന്ത് വർമ രാജിവെക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതേതുടർന്നാണ് സഞ്ജീവ് ഖന്ന ഇംപീച്ച്‌മെന്റ് നടപടികൾക്ക് ശുപാർശ ചെയ്തത്.
യശ്വന്ത് വർമയുടെ വിശദീകരണം കൂടി ഉൾപ്പെടുത്തിയാണ് ശുപാർശ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അയച്ചിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിയുടെ ഇംപീച്ച്‌മെന്റ് പാർലമെന്ററി പ്രക്രിയയാണ്. അതിനാൽ തന്നെ കുറ്റവിചാരണ നടപടികളിൽ സർക്കാരിന്റെ തീരുമാനം പ്രധാനപ്പെട്ടതാണ്. ‘തെളിയിക്കപ്പെട്ട മോശമായ പെരുമാറ്റം’, ‘കഴിവില്ലായ്മ’ തുടങ്ങിയ കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പാർലമെന്റ് സമിതിയെ നിയോഗിക്കാൻ സാധ്യതയുളളതായി വൃത്തങ്ങൾ പറയുന്നു.
ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ തീപിടുത്തത്തിൽ സ്‌റ്റോർ മുറിയിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത് വിവാദമായിരുന്നു. ഇതിനിടെയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സാന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഇംപീച്ച്‌മെന്റ് നടപടിക്ക് ശുപാർശ നൽകിയിട്ടുള്ളത്.
കഴിഞ്ഞ മാർച്ച് 14നു ജസ്റ്റിസ് വർമ്മയുടെ വീടിനോടു ചേർന്ന സ്റ്റോർമുറിയിൽ തീപിടിത്തമുണ്ടായതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സ് സംഘവുമാണ് നോട്ടുകെട്ടുകൾ അടങ്ങിയ ചാക്കുകൾ കണ്ടെത്തിയത്. ആരോപണവിധേയനായ ജസ്റ്റിസ് വർമ്മയെ ഡൽഹി ഹൈക്കോടതിയിൽ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. എന്നിൽ അലഹാബാദിലേക്ക് സ്ഥലംമാറ്റിയതിൽ വലിയ എതിർപ്പുകളും ഉയർന്നിരുന്നു. ഇതേത്തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് ജുഡീഷ്യൽ ചുമതലകൾ നൽകിയിട്ടില്ല.CJI Asks Justice Varma to Resign; He Refuses
Content summary; Chief justice Seeks Justice Varma’s Resignation; He Refuses, SC Shares Report with PM and President