മുനമ്പം വിഷയത്തിൽ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഷയത്തിൽ ചർച്ചയ്ക്കായി കോഴിക്കോട് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കലുമായി കൂടിക്കാഴ്ച നടത്തി ഇടതു മുന്നണി പ്രതിനിധി കെ വി തോമസ്. മുനമ്പം വിഷയത്തില്‍ ക്രൈസ്തവ സഭാധ്യക്ഷന്മാരെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉടൻ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകൾ. മുനമ്പം വിഷയത്തിൽ ജസ്റ്റിസ് രാമചന്ദ്ര മിഷൻ റിപ്പോർട്ട് സമർപ്പിച്ചാലാണ് മുഖ്യമന്ത്രിയ്ക്ക് വിഷയത്തിൽ എന്തെങ്കിലും കൂടുതൽ ചെയ്യാൻ സാധിക്കുകയെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടൽ ഉടൻ ഉണ്ടായേക്കുമെന്ന് കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഗവൺമെന്റ് വിചാരിച്ചാൽ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കാവുന്ന വിഷയമായിട്ടും മുനമ്പത്തെ പ്രശ്നങ്ങൾ ഇത്ര സങ്കീർണമാക്കിയത് സംസ്ഥാന സർക്കാരിന്റെ ചില നിലപാടുകൾ ആണെന്ന് ടി ജെ വിനോദ് എംഎൽഎ പറഞ്ഞു. മതവർഗീയ വാദികൾക്ക് മുതലെടുപ്പിനുള്ള അവസരമായി ഇതിനെ തീർത്തതും സർക്കാരാണെന്നും ടി ജെ വിനോദ് പറഞ്ഞു. മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതായി വിനോദ് ആരോപിക്കുന്നു.
ഈ മാസം 17ന് ഇടതു മുന്നണി പ്രതിനിധിയായ വി തോമസ് മുഖാന്തിരമാണ് മുഖ്യമന്ത്രി ബിഷപ്പുമാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. വഖഫ് നിയമ ഭേഗഗതി ബിൽ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാണെന്ന തരത്തിൽ ജനങ്ങളെ വിശ്വസിപ്പിച്ച് ജനങ്ങളെ വിശ്വസിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഒരുങ്ങുന്ന ബിജെപിയ്ക്ക് തിരിച്ചടിയായിരുന്നു സർക്കാരിന്റെ ഇടപെടൽ. ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്ന തരത്തിലുള്ള പ്രതിഷേധവും പ്രതികരണവും സമരക്കാരിൽ നിന്നും സമരത്തെ പിന്തുണച്ച ക്രൈസ്തവ സഭ പ്രതിനിധികളിൽ നിന്നും ഉയർന്നു തുടങ്ങി. ഈ സാഹചര്യത്തിലാണ് സുപ്രധാന നീക്കവുമായി സർക്കാർ രംഗത്തു വന്നിരിക്കുന്നത്. വഖഫ് നിയമഭേദഗതി കൊണ്ട് മാത്രം മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന സമരക്കാരെയും ബിജെപി നേതൃത്വത്തെയും ഒരുപോലെ വെട്ടിലാക്കിയിരുന്നു. കോഴിക്കോട് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ ആയിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യം വ്യക്തമാക്കിയത്.
മുനമ്പം വിഷയത്തിൽ കേന്ദ്രസർക്കാർ മലക്കം മറിഞ്ഞതോടെ ആണ് സംസ്ഥാന സർക്കാർ ഇടപെടൽ നടത്തുന്നത്. വിഷയത്തിൽ വഖഫ് ബില്ലിന് കെ സി ബി സി പിന്തുണ നൽകിയിരുന്നു. ബിൽ പാസാസ അവസരം മുതലെടുക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ, വി മുരളീധരൻ, ഷോൺ ജോർജ്ജ് എന്നിവർ തൊട്ടടുത്ത ദിവസങ്ങളിലായി സമരപന്തൽ സന്ദർശിച്ചിരുന്നു. മോദിയ്ക്ക് വോട്ടു ചെയ്യുന്നവഞ ഇവിടെ ഇല്ലാതിരുന്നിട്ടും പ്രശ്നം പരിഹരിച്ചത് മോദിയാണെന്നും മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം തിരിച്ചു കിട്ടുമെന്ന ഉറപ്പ് ബില്ലിൽ ഉണ്ടാകുമെന്നുമാണ് രാജീവ് പറഞ്ഞത്. എന്നാൽ ഈ വാക്കുകളെയെല്ലാം നിഷ്ഫലമാക്കുന്ന പ്രസ്താവനയാണ് കിരൺ റിജിജുവിൽ നിന്നുണ്ടായത്. പ്രശ്നപരിഹാരത്തിന് വഖഫ് ബിൽ മാത്രം മതിയാവില്ലെന്നും നിയമവഴി തേടണമെന്നുമാണ് കിരൺ റിജിജു വ്യക്തമാക്കിയത്.
content summary: Chief Minister Steps In on Munambam Dispute; KV Thomas Holds Talks with Kozhikode Bishop