July 18, 2026 |
Share on

രാഷ്ട്രീയ വിവാദങ്ങളില്‍ ഇന്ന് പ്രതികരണമെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി രാഷ്ട്രീയ വിവാദങ്ങളില്‍ ഇന്ന് പ്രതികരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യമറിയിച്ചത്. അതെസമയം കൂടുതലൊന്നും പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വിശദമായി പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ എം മാണിയുമായും പി സി ജോര്‍ജുമായും മുന്നണിയിലെ മറ്റ് നേതാക്കളുമായും സംസാരിച്ച് ഒരു തീരുമാനത്തിലെത്താനാണ് മുഖ്യമന്ത്രിയുടെ ഉേദ്ദശിക്കുന്നത്. ചീഫ് വിപ്പ് സ്ഥാനം മറ്റ് കക്ഷികളുമായി കൂടി ബന്ധപ്പെട്ടതായതിനാല്‍ എല്ലാവരുമായി ആശയവിനിമയം നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. എന്നാല്‍ […]

അഴിമുഖം പ്രതിനിധി

രാഷ്ട്രീയ വിവാദങ്ങളില്‍ ഇന്ന് പ്രതികരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യമറിയിച്ചത്. അതെസമയം കൂടുതലൊന്നും പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വിശദമായി പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി കെ എം മാണിയുമായും പി സി ജോര്‍ജുമായും മുന്നണിയിലെ മറ്റ് നേതാക്കളുമായും സംസാരിച്ച് ഒരു തീരുമാനത്തിലെത്താനാണ് മുഖ്യമന്ത്രിയുടെ ഉേദ്ദശിക്കുന്നത്. ചീഫ് വിപ്പ് സ്ഥാനം മറ്റ് കക്ഷികളുമായി കൂടി ബന്ധപ്പെട്ടതായതിനാല്‍ എല്ലാവരുമായി ആശയവിനിമയം നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. എന്നാല്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി സി ജോര്‍ജിനെ നീക്കുന്നത് സംബന്ധിച്ച തീരുമാനം ഈസ്റ്ററിന് ശേഷമായിരിക്കുമെന്നാണ് സൂചന.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×