July 18, 2026 |
Share on

വിഎസിൻറെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി പ്രതിപക്ഷ നേതാവിന് സമനില തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിഎസിൻറെ പ്രസംഗം സ്ഥാനത്തിന് ചേരാത്തതാണെന്നും അദ്ദേഹം അരോപിച്ചു. നിയമസഭാ മീഡിയാ റൂമിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എംഎൽഎമാർക്കെതിരെയുള്ള നടപടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ തിരിച്ചടികൾ ഉണ്ടാകുമ്പോൾ സമനില തെറ്റും. പക്ഷെ ഇതുപോലാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകരുതെന്ന തീരുമാനത്തിലാണ് നടപടി. തങ്ങളുടെ എംഎൽഎമാർ പ്രതിക്കൂട്ടിലായി എന്ന നില വന്നപ്പോഴാണ് പ്രതിപക്ഷം ഭരണകക്ഷി എംഎൽഎമാർക്കെതിരെ രംഗത്തെത്തിയത് എന്ന് മുഖ്യമന്ത്രി  പറഞ്ഞു. […]

അഴിമുഖം പ്രതിനിധി

പ്രതിപക്ഷ നേതാവിന് സമനില തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിഎസിൻറെ പ്രസംഗം സ്ഥാനത്തിന് ചേരാത്തതാണെന്നും അദ്ദേഹം അരോപിച്ചു. നിയമസഭാ മീഡിയാ റൂമിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എംഎൽഎമാർക്കെതിരെയുള്ള നടപടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ തിരിച്ചടികൾ ഉണ്ടാകുമ്പോൾ സമനില തെറ്റും. പക്ഷെ ഇതുപോലാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകരുതെന്ന തീരുമാനത്തിലാണ് നടപടി.

തങ്ങളുടെ എംഎൽഎമാർ പ്രതിക്കൂട്ടിലായി എന്ന നില വന്നപ്പോഴാണ് പ്രതിപക്ഷം ഭരണകക്ഷി എംഎൽഎമാർക്കെതിരെ രംഗത്തെത്തിയത് എന്ന് മുഖ്യമന്ത്രി  പറഞ്ഞു. സംഭവദിവസം വാച്ച് ആൻഡ് വാർഡിനെതിരെ മാത്രമെ പറഞ്ഞിട്ടുള്ളൂ.നടപടിയെടുക്കാഞ്ഞാൽ അവരേക്കാളും വലിയ കുറ്റംചെയ്യുന്നവരായിപ്പോകും സർക്കാരും.  കുറ്റം ചെയ്യാത്ത യുഡിഎഫ് എംഎൽഎമാരെ ബലിയാടാക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×