സുപ്രധാന നൂക്ലിയര്‍ ഫ്യൂഷന്‍ പരീക്ഷണത്തില്‍ ചൈനക്ക് നിര്‍ണായക മുന്നേറ്റം. പ്ലാസ്‌മ ഉപയോഗിച്ച് ഏകദേശം നൂറ് ദശലക്ഷം ഡിഗ്രി താപനിലയില്‍ 18 മിനിറ്റ് നേരം ജ്വലിക്കുന്ന കൃത്രിമ സൂര്യനെ നിര്‍മിച്ചാണ് ശാസ്‌ത്ര ലോകത്ത് കുതിപ്പ് നടത്തിയിരിക്കുകയാണ് ചൈന. പതിനായിരം ഫാരന്‍ഹീറ്റാണ് സൂര്യന്റെ ഉപരിതലത്തിലെ താപം. ഇതിന്റെ ഏഴ് മടങ്ങ് കൂടുതല്‍ താപത്തിലാണ് കൃത്രിമ സൂര്യന്‍ ജ്വലിച്ചത്. 2023ലെ 403 സെക്കന്‍ഡ്‌സ് എന്ന റെക്കോര്‍ഡ് മറികടന്നാണ് പുതിയ നേട്ടം. China’s artificial sun
എക്‌സ്‌പിരിമെന്റല്‍ അഡ്വാന്‍സ്‌ഡ് സൂപ്പര്‍ കണ്ടക്‌റ്റിംങ് ടോകമാക് ഫ്യൂഷന്‍ എനര്‍ജി റിയാക്ടര്‍ എന്ന നൂതന ഉപകരണം ഉപയോഗിച്ചാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഹൈട്രജനും ഡ്യുട്ടീരിയം ഗ്യാസുമാണ് ഇന്ധനമായി ഉപയോഗിച്ചിരിക്കുന്നത്. ഭാവിയില്‍ പരിധിയില്ലാത്ത ഉറവിടമാകാന്‍ കൃത്രിമ സൂര്യന് കഴിയുമെന്നാണ് ശാസ്‌ത്രജ്ഞന്‍മാര്‍ അവകാശപ്പെടുന്നത്.
ഭാവിയിലെ ഫ്യൂഷൻ പ്ലാൻ്റുകളിൽ തുടർച്ചയായ വൈദ്യുതി ഉൽപ്പാദനം സാധ്യമാക്കാൻ, ഒരു ഫ്യൂഷൻ ഉപകരണം ആയിരക്കണക്കിന് സെക്കൻഡുകൾ സ്ഥിരതയോടെയും കാര്യക്ഷമമായും പ്രവർത്തിക്കണമെന്നും ഇത് പ്ലാസ്മയെ സ്വതന്ത്രമായി സർക്കുലേറ്റ് ചെയ്യാൻ സഹായിക്കുന്നുവെന്നും ചൈനീസ് അക്കാദമിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സ് ഡയറക്ടർ സോങ് യുണ്ടാവോ പറഞ്ഞു
എക്‌സ്‌പിരിമെന്റല്‍ അഡ്വാന്‍സ്‌ഡ് സൂപ്പര്‍ കണ്ടക്‌റ്റിംങ് ടോകമാകിലൂടെ ഫ്യൂഷൻ എനർജി മനുഷ്യരാശിക്ക് പ്രായോഗികമാക്കാനും ആഗോള സഹകരണം വിപുലീകരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും സോങ് യുണ്ടാവോ കൂട്ടിച്ചേർത്തു. ഫ്യൂഷൻ സ്വന്തം ഊർജം സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഇഗ്നിഷൻ പോയിൻ്റിൽ റിയാക്ടർ ഇതുവരെ എത്തിയിട്ടില്ലെങ്കിലും ഭാവിയിലെ റിയാക്ടറുകൾക്ക് ഊർജം പകരുന്ന ദീർഘകാല പ്ലാസ്മ ലൂപ്പുകൾ നിലനിർത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ റെക്കോർഡ്.
എന്നാൽ സുസ്ഥിരമായി ന്യൂക്ലിയർ ഫ്യൂഷൻ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു റിയാക്ടർ നിർമിക്കുക എന്നത് ശാസ്ത്രഞ്ജർക്ക് മുന്നിൽ വെല്ലുവിളിയായി തുടരുന്നു. ഫ്യൂഷൻ റിയാക്ടറിനുള്ളിലെ കേടു പാടുകളെ പ്രതിരോധിക്കുന്ന തരത്തിലുളള സംവിധാനം വികസിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് ഹെഫീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ സയൻസിലെ പ്രൊഫസർ ഷൗ ഹൈഷാൻ പറയുന്നു. ഇവ ഉൽപ്പാദിപ്പിക്കാൻ സിമുലേഷനുകൾക്കനുയോജ്യമായ പരിസ്ഥിതി ആവശ്യമാണ്.
2035 ഓടെ ചൈനയുടെ നാഷണൽ ന്യൂക്ലിയർ കോർപ്പറേഷൻ (സിഎൻഎൻസി) ഒരു ഫ്യൂഷൻ റിയാക്ടർ പ്രോട്ടോടൈപ്പ് വികസിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. 2050-ഓടെ ഈ നൂതന സാങ്കേതികവിദ്യ വലിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിന് തയ്യാറാക്കാനുമാണ് ന്യൂക്ലിയർ കോർപ്പറേഷൻ പദ്ധതിയിടുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടത്തിയ ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണത്തിനിടെ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തിയതിന് ദക്ഷിണ കൊറിയയിൽ നിന്നുള്ള ശാസ്ത്രജ്ഞർ ലോക റെക്കോർഡ് നേടിയിരുന്നു. നാൽപത്തിയെട്ട് സെക്കന്റ് നേരത്തേക്ക് പ്ലാസ്മ ജ്വലിപ്പിച്ചാണ് അന്ന് അവർ പരീക്ഷണം വിജയിപ്പിച്ചത്. China’s artificial sun
Content Summary: China has built an artificial sun Seven times hotter
China artificial sun nuclear fusion