തായ്‌വാന്‍ വൈസ് പ്രസിഡന്റിനെ കാര്‍ അപകടത്തില്‍പ്പെടുത്തുക; പ്രാഗില്‍ പൊളിഞ്ഞ ചൈനീസ് ഗൂഢാലോചന

പ്രാഗിലെ ചൈനീസ് എംബസി കേന്ദ്രീകരിച്ചു നടന്ന ഗൂഡാലോചനയുടെ വിവരങ്ങളാണ് പുറത്തു വന്നത്‌

തായ്‌വാന്‍ വൈസ് പ്രസിഡന്റ് ചൗ ബൈ ഖിമ്മിന്റെ പ്രാഗ് സന്ദര്‍ശനത്തിനടയില്‍ ഒരു ആസൂത്രിത കാര്‍ കൂട്ടിയിടി ചൈന പദ്ധതിയിട്ടിരുന്നതായി ചെക് റിപ്പബ്ലിക്കിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 2024 മാര്‍ച്ചിലായിരുന്നു ചൗവും, തായ്‌വാന്‍ പ്രസിഡന്റ് ലായ് ചിങ് തോയും പ്രാഗ് സന്ദര്‍ശനം നടത്തുന്നത്. ആ ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇരുവരും വിജയിച്ചതിനു പിന്നാലെ നടന്ന വിദേശ സന്ദര്‍ശനമായിരുന്നുവത്.

വിമാനത്താവളത്തില്‍ നിന്നും പൊലീസ് അകമ്പടിയോടെ പോകുമ്പോള്‍, ഒരു ചൈനീസ് നയതന്ത്ര പ്രതിനിധി തന്റെ കാറിനെ പിന്തുടരുകയും അയാള്‍ ട്രാഫിക് സിഗ്നലുകള്‍ ലംഘിച്ചു കാറോടിച്ചു വന്നുവെന്നുമാണ്, ചെക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ചൗ ബൈ ഖിം പറയുന്നു. ഇതൊന്നും തന്നെ ഭീഷണിപ്പെടുത്താന്‍ മതിയായ കാരണമല്ലെന്നും ചൗ പറയുന്നുണ്ട്. തായ്‌വാന്‍ വൈസ് പ്രസിഡന്റിനെതിരായ ചൈനീസ് ഗൂഢാലോചനയുടെ വിവരം, ചെക്കിലെ പൊതുമേഖല റേഡിയോ സര്‍വീസ് ആയ ഇറോഷലാസ് വഴിയാണ് വ്യാഴാഴ്ച്ച ലോകം അറിയുന്നത്.

തായ് വാന്‍ വൈസ് പ്രസിഡന്റിനെതിരേ നടന്നത് വിപുലമായൊരു ആസൂത്രണമായിരുന്നുവെന്നാണ് പ്രാഗ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പ്രാദേശിക മാധ്യമങ്ങള്‍ക്കാണ് അവര്‍ ഈ വിവരം പങ്കുവച്ചത്. പ്രാഗിലെ ചൈനീസ് എംബസിയിലെ നയതന്ത്രജ്ഞരും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആസൂത്രണം ചെയ്തത് വലുതും വിപുലവുമായ ഒരു പദ്ധതിയായിരുന്നു. അതിലെ അവരുടെ വഴിയായിരുന്നു മനപൂര്‍വമായൊരു കാര്‍ അപകടം.

സന്ദര്‍ശന വേളയില്‍ തന്റെ സുരക്ഷ ഉറപ്പാക്കിയ ചെക്ക് അധികൃതര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ശനിയാഴ്ച്ച ചൗ ചൈനയോടുള്ള തന്റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയും ചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി(സിസിപി)യുടെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍, അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തായ്‌വന്റെ താത്പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും എന്നെ പിന്തിപ്പിക്കാന്‍ മതിയാകില്ലെന്നാണ് അവര്‍ ഒരു വെല്ലുവിളിയെന്നോണം പറഞ്ഞത്.

ട്രാഫിക്കിലെ റെഡ് സിഗ്നല്‍ ലംഘിച്ചും ചൗവിനെ പിന്തുടര്‍ന്ന കാര്‍ ചെക് പൊലീസ് തടഞ്ഞിരുന്നു. അതിലെ ഡ്രൈവര്‍ പറഞ്ഞത്, താന്‍ തായ് വാന്‍ പ്രസിഡന്റിനെ പിന്തുടരുക മാത്രമായിരുന്നുവെന്നാണ്. എന്നാല്‍ പിന്നീടുള്ള തങ്ങളുടെ അന്വേഷണത്തില്‍ ചൗ ബൈ ഖിമ്മിനെതിരേ ചൈനീസ് എംബസി കേന്ദ്രീകരിച്ചുള്ള ഗൂഢാലോചന തങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞുവെന്നാണ് ചെക്ക് മിലിട്ടറി ഇന്റലിജന്‍സ് സര്‍വീസ് ഡയറക്ടര്‍ പീറ്റര്‍ ബാര്‍ട്ടോവ്സ്‌കി ഇറോഷ്ലാസിനോട് പറഞ്ഞത്.

തായ്‌വാന്‍ വൈസ് പ്രസിഡന്റിനെതിരേ നേരിട്ടുള്ള പദ്ധതി നടപ്പാക്കാനാണ് ചൈനീസ് സിവില്‍ സീക്രട്ട് സര്‍വീസ് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത്. എന്നാല്‍ തയ്യാറെടുപ്പിന്റെ ഘട്ടത്തിനപ്പുറത്തേക്ക് അത് പോയില്ല എന്നാണ് ചെക് മിലട്ടറി സര്‍വീസ് വക്താവ് ജാന്‍ പെജ്‌സെക് പറഞ്ഞു. ചൗ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു അവരുടെ പദ്ധതിയെന്ന് മനസിലായെന്നും പെജ്‌സെക് പറയുന്നു. ഇത് കേവലം മുന്നറിയിപ്പായി മാത്രം കാണാനായിരുന്നില്ല, പകരം ചൗവിന്റെ ജീവന്‍ അപകടത്തിലാക്കാന്‍ ലക്ഷ്യമിട്ട് തന്നെയുള്ള പദ്ധതിയായിരുന്നുവെന്നും പെജ്‌സെക് പറയുന്നു.

നയതന്ത്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട വിയന്ന കണ്‍വെന്‍ഷന്‍ നിര്‍ദേശങ്ങള്‍ നഗ്‌നമായി ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രാഗിലെ ചൈനീസ് എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായതെന്നും ചെക് മിലട്ടറി ഇന്റലിജന്‍സ് സര്‍വീസ് വക്താവ് കുറ്റപ്പെടുത്തുന്നു.

‘വൈസ് പ്രസിഡന്റ് ചൗവിന്റെ വ്യക്തിപരമായ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്’ ഉണ്ടായതെന്നാണ് തായ്വാന്റെ ചൈനീസ് വിഷയം കൈകാര്യം ചെയ്യുന്ന മെയിന്‍ലാന്‍ഡ് അഫയേഴ്സ് കൗണ്‍സില്‍ വെള്ളിയാഴ്ച കുറ്റപ്പെടുത്തിയത്. ചൈന ഇക്കാര്യത്തില്‍ വിശദീകരണവും പൊതുജനങ്ങളോട് ക്ഷമാപണം നടത്തണമെന്നും, സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട്‌
മെയിന്‍ലാന്‍ഡ് അഫയേഴ്‌സ് ആവശ്യപ്പെട്ടു.  China planned a car accident against Taiwan’s Vice President Hsiao Bi-Khim, revealed Czech Intelligence

Content Summary; China planned a car accident against Taiwan’s Vice President Hsiao Bi-Khim, revealed Czech Intelligence

This post was last modified on June 29, 2025 10:47 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment