ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ തലപ്പത്തെ ഉന്നതന്മാരെ ലക്ഷ്യമിട്ട് നടന്ന അഴിമതി അന്വേഷണത്തില്‍ ചൈനയുടെ പ്രതിരോധമന്ത്രിയും പ്രതിക്കൂട്ടില്‍. പ്രതിരോധ മന്ത്രി ഡോംഗ് ചാന്‍ അഴിമതിയാരോപണത്തില്‍ അന്വേഷണം നേരിടുകയാണെന്ന് അമേരിക്കയാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്.
അഴിമതിയാരോപണത്തില്‍ തന്റെ മുന്‍ഗാമി പുറാത്തക്കപ്പെട്ടതിനെ തുടര്‍ന്നാണ് 2023 ഡിസംബറില്‍ അഡ്മിറല്‍ ഡോംഗ് ചാന്‍ ചൈനയുടെ പ്രതിരോധ മന്ത്രിയായി അധികാരത്തിലെത്തുന്നത്. നിലവില്‍ ചാനും അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് അമേരിക്കന്‍ കേന്ദ്രങ്ങള്‍ പറയുന്നത്. അഴിമതി അന്വേഷണം നേരിടേണ്ടി വരുന്ന, പദവിയില്‍ ഇരിക്കുന്നതോ വിരമിച്ചതോ ആയ പ്രതിരോധ മന്ത്രിമാരില്‍ തുടര്‍ച്ചയായ മൂന്നാമത്തെയാളാണ് ചാന്‍. ഡോംഗ് ചാനിന്റെ മുന്‍ഗാമിയായിരുന്ന ലി ഷാങ്ഫു, മന്ത്രിക്കസേരയിലെ ഏഴാമത്തെ മാസത്തില്‍ പുറത്തായിരുന്നു. അഴിമതി തന്നെയായിരുന്നു കാരണം. ലിയെയും ചാനിനെയും പ്രസിഡന്റ് ഷി ജിന്‍പിങ് തന്നെയാണ് നിയമിച്ചത്. ലിയുടെ മുന്‍ഗാമിയ വെയ് ഫെങ്‌ഹെ, മന്ത്രിസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് അഴിമതിയന്വേഷണം നേരിടേണ്ടി വന്നത്.
ഡാംഗ് ചാനിനെ കുഴപ്പത്തിലാക്കിയ, പിഎല്‍എയുമായി ബന്ധപ്പെട്ട വിശാലമായൊരു അഴിമതിയന്വേഷണത്തിന് പ്രസിഡന്റ് ഷി തന്നെയാണ് ഉത്തരവിട്ടത്. ഏതുതരം അഴിമതിയാണ് ചാനിനെതിരേ കണ്ടെത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.
ഈ വാര്‍ത്ത വരുന്നതിന് ഒരാഴ്ച്ച മുമ്പാണ് ലാവോസില്‍ നടന്ന ഏഷ്യന്‍ ഡിഫന്‍സ് യോഗത്തില്‍ വച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനെ കാണാന്‍ വിസമ്മതിച്ചതിലൂടെ ചാന്‍ വാര്‍ത്തയായത്. 2022 ല്‍ മുന്‍ യു എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ ചരിത്ര സന്ദര്‍ശനത്തിന് പിന്നാലെ അമേരിക്കയുമായുള്ള സൈനിക സംഭാഷണങ്ങള്‍ ചൈന അവാസാനിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ഷിയും ബൈഡനും തമ്മില്‍ സാന്‍ഫ്രാന്‍സിസ്‌കോ ഉച്ചകോടിയില്‍ സംസാരിച്ചതിനുശേഷമാണ് പൂര്‍വസ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറ്റാമെന്ന് ചൈന സമ്മതിക്കുന്നത്. ഇതിനു പിന്നാലെ ചാനും ഓസ്റ്റിനും രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഷി ജിന്‍പിങ്
പിഎല്‍എ-യില്‍ വ്യാപിച്ചിരിക്കുന്ന അഴിമതികള്‍ പൂര്‍ണമായി കണ്ടെത്തുകയെന്ന നിര്‍ദേശമാണ് പ്രസിഡന്റ് ഷി നല്‍കിയിരിക്കുന്നത്. ചാനിന്റെ മുന്‍ഗാമികള്‍ക്കെതിരേ എടുത്ത തീരുമാനം പോലെ, പ്രസിഡന്റ് ഷി പിഎല്‍ റോക്കറ്റ് ഫോഴ്‌സ് തലവനെയും, ചൈനയുടെ ആണവായുധ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
2022 ലാണ് ചൈനയുടെ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങിനെ പ്രസിഡന്റ് പുറത്താക്കിയത്. അമേരിക്കയിലുള്ള ഒരു ചൈനീസ് യുവതിയുമായി അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ചായിരുന്നു പുറത്താക്കല്‍.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ, സൈന്യത്തിലുള്ള പ്രസിഡന്റ് ഷിയുടെ വിശ്വാസം ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്ന് കാണാമെന്നാണ് അമേരിക്കന്‍ കേന്ദ്രങ്ങള്‍ പറയുന്നത്. 2027 ഓടെ തായ്‌വാനില്‍ അധിനിവേശം നടത്തുകയെന്നത് ഷിയുടെ ഒരു ലക്ഷ്യമായി പറയുന്നുണ്ട്. ഇക്കാര്യത്തില്‍ മുന്നോട്ടു പോകാനാകുമോ എന്ന സംശയവും പ്രസിഡന്റിന് ഉണ്ടായി തുടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്.
ചൈനീസ് ഭരണസംവിധാനത്തില്‍ പ്രതിരോധ മന്ത്രി അത്ര ശക്തമായൊരു സ്ഥാനമല്ല. സെന്‍ട്രല്‍ മിലട്ടറി കമ്മീഷനിലെ ഉപാധ്യക്ഷന്മാരാണ് പ്രതിരോധമ മന്ത്രാലയം നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിരോധ വകുപ്പിന്റെ മുഖമാവുക എന്നത് മാത്രമാണ് മന്ത്രിയുടെ ചുമതല. ഡോംഗ് ചാനിനെ പ്രതിരോധ മന്ത്രിയാക്കിയെങ്കിലും സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് എടുത്തിരുന്നില്ല. അസാധാരണമായ ഈ നീക്കം തന്നെ ചാനിന്റെ ഭാവിയെ സംശയത്തിലാക്കിയിരുന്നു. China’s defence minister Dong Jun under investigation for corruption PLA
Content Summary; China’s defence minister Dong Jun under investigation for corruption PLA