July 18, 2026 |
Share on

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടരുത്; യുഎസിന് ചൈനയുടെ മുന്നറിയിപ്പ്

അഴിമുഖം പ്രതിനിധി ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടരുതെന്ന് അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ നയതന്ത്രപ്രതിനിധി കഴിഞ്ഞദിവസം അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ അരുണാചലിലെ തവാങില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തവാങ്ങ് ചൈനയുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് യുഎസ് നയതന്ത്രപ്രതിനിധി സന്ദര്‍ശനം നടത്തിയത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാനും പ്രദേശത്തെ സമാധാന അന്തരീക്ഷം തകിടം മറിക്കാനുമെ ഉപകരിക്കൂ. അമേരിക്ക അതിര്‍ത്തി […]

അഴിമുഖം പ്രതിനിധി

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടരുതെന്ന് അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ നയതന്ത്രപ്രതിനിധി കഴിഞ്ഞദിവസം അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ അരുണാചലിലെ തവാങില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തവാങ്ങ് ചൈനയുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്.

ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് യുഎസ് നയതന്ത്രപ്രതിനിധി സന്ദര്‍ശനം നടത്തിയത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാനും പ്രദേശത്തെ സമാധാന അന്തരീക്ഷം തകിടം മറിക്കാനുമെ ഉപകരിക്കൂ. അമേരിക്ക അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടരുത്. സമാധാനവും സുസ്ഥിരതയും ഊട്ടിയുറപ്പിക്കുന്നതിനുള്ള നടപടികളാണ് അമേരിക്ക സ്വീകരിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.

ചൈനയും ഇന്ത്യയും തമ്മിലുള്ള തര്‍ക്കത്തില്‍ ഒരു മൂന്നാം രാജ്യത്തിന്റെ ഇടപെടല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കും ഒത്തുതീര്‍പ്പിലൂടെയും ചര്‍ച്ചയിലുടെയുമാണ് പ്രശ്ശനങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നത് പ്രശ്‌നമുണ്ടായാല്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങളാണ് അതിന് ബുദ്ധിമുട്ട് നേരിടേണ്ടിവരികയെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×