ചൈനീസ് സ്വകാര്യ കമ്പനിയുടെ ബഹിരാകാശ റോക്കറ്റ് പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപിച്ചതിനെത്തുടർന്ന് നഗരത്തിന് സമീപം തകർന്ന് വീണു. ജൂൺ 30 ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. റോക്കറ്റും ടെസ്റ്റ് സ്റ്റാൻഡും തമ്മിലുള്ള ഘടനാപരമായ തകരാർ മൂലമാണ് ടിയാൻലോംഗ് -3 റോക്കറ്റിൻ്റെ ആദ്യ ഭാഗം വിക്ഷേപണ പാഡ് വിട്ടതെന്ന് സ്പേസ് പയനിയർ കമ്പനിയായ ബീജിംഗ് ടിയാൻബിംഗ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. മധ്യ ചൈനയിലെ ഗോങ്‌യി നഗരത്തിലെ കുന്നിൻ പ്രദേശത്താണ് റോക്കറ്റ് പതിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ടിയാൻലോങ് -3 യുടെ പ്രകടനം സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 -ന് സമാനമാണെന്നാണ് സ്‌പേസ് പയനിയർ പറയുന്നത്.
2023 ഏപ്രിലിൽ, സ്‌പേസ് പയനിയർ , ടിയാൻലോംഗ് -2 റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് ഒരു ലിക്വിഡ് -പ്രൊപ്പല്ലൻ്റ് റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ സ്വകാര്യ ചൈനീസ് സ്ഥാപനമായി. 2014 ൽ സർക്കാർ സ്വകാര്യ നിക്ഷേപങ്ങൾ അനുവദിച്ചതോടെ ചൈനീസ് വാണിജ്യ ബഹിരാകാശ കമ്പനികൾ വ്യവസായത്തിൽ വലിയ കുതിപ്പാണ് സൃഷ്ട്ടിച്ചത്. പല കമ്പനികളും സാറ്റ് ലൈറ്റുകൾ നിർമ്മിക്കാൻ തുടങ്ങി, അതെ സമയം സ്പേസ് പയനിയർ പോലുള്ള മറ്റ് കമ്പനികൾ ദൗത്യ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിന് വേണ്ടി പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തരം കമ്പനികളുടെ പരീക്ഷണ സൈറ്റുകൾ പലപ്പോഴും ചൈനയുടെ തീര പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും, ചിലത് ചൈനയുടെ മധ്യ പ്രവിശ്യയായ ഹെനാനിലെ 800,000 ലതികം ജനങ്ങൾ താമസിക്കുന്ന ഗോങ്കിയിലെ സ്‌പേസ് പയനിയറിൻ്റെ ടെസ്റ്റ് സെൻ്റർ പോലുള്ളതാണ്.
content summary; Chinese space rocket crashes in flames after accidental launch