കോവിഡിന് കാരണമാകുന്ന SARS-CoV-2 വൈറസിന് സമാനമായ വൈറസിനെ കണ്ടെത്തിയെന്ന് ചൈന. കോവിഡ് മഹാമാരിയുടെ വ്യാപനത്തിന് കാരണമായെന്ന് കരുതുന്ന ഷി ഷെങ്ലി എന്ന ഗവേഷകയാണ് വൈറസിനെ കണ്ടെത്തിയത്. ലോകത്തകാമാനമായി കൊറോണയുടെ നൂറിലധികം വകഭേദങ്ങളാണുള്ളത് നിലവിലുള്ളത്. SARS, SARS-CoV-2, MERS, എന്നിങ്ങനെ ഇതിൽ ചുരുക്കം ചില വകഭേദങ്ങൾ മാത്രമേ മനുഷ്യരെ ബാധിക്കൂ. പുതിയതായി നടത്തിയ ഒരു പഠനത്തിലാണ് ഷി മനുഷ്യരെ ബാധിക്കാൻ സാധ്യതയുള്ള SARS, SARS-CoV-2 എന്നിവയ്ക്ക് സമാനമായ വൈറസിനെ കണ്ടെത്തിയത്. പിപിസ്ട്രെല്ലസ് ബാറ്റ് കൊറോണ വൈറസിലെ രോഗകാരണമായ ACE2 റിസപ്റ്ററിന് സമാനമായ വൈറസിനെ കണ്ടെത്തിയതായി ഈ ആഴ്ച സെൽ ജേർണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഷിയും സഹപ്രവർത്തകരും വ്യക്തമാക്കിയത്. SARS-CoV-2 കൊറോണ പ്രതിരോധത്തിനായും ഉപയോഗിച്ച് പോരുന്നു.
HKU5-CoV-2, എന്ന് നാമകരണം ചെയ്ത ഈ വൈറസ് നേരിട്ടുള്ള വിനിമയത്തിലൂടെയോ മൂന്നാം കക്ഷി വഴിയോ അതിവേഗം മനുഷ്യരിലേക്ക് വ്യാപിക്കാമെന്ന് ഷി വ്യക്തമാക്കി. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഗുവാൻസി ലബോറട്ടറിയും ഗുവാൻസി അക്കാദമി ഓഫ് സയൻസസും ആണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ് 19 പോലൊരു മഹാമാരിയ്ക്ക് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാനിൽ വർഷങ്ങളോളം ശാസ്ത്രജ്ഞർ കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. ഈ ഗവേഷണത്തിനിടെ ഉണ്ടായ ഒരു അപകടമാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് സംശയവും നിലനിൽക്കുന്നുണ്ട്.
2019 അവസാനത്തിൽ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ അതേ തരത്തിലുള്ള കൊറോണ വൈറസ് ഒരു ലാബിൽ വികസിപ്പിക്കാനുള്ള നിർദ്ദേശം ഉണ്ടായിരുന്നുവെന്ന് പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള വർഷങ്ങളിൽ പുറത്തുവന്നു. എന്നിരുന്നാലും, ഷിയും മറ്റ് നിരവധി ശാസ്ത്രജ്ഞരും വൈറസ് സ്വാഭാവികമായി ഉണ്ടായതാണെന്ന് വാദിച്ചിട്ടുണ്ടെങ്കിലും കോവിഡ് -19 പാൻഡെമിക്കിന്റെ സ്വാഭാവിക ഉത്ഭവത്തിന് ഇതുവരെ തെളിവുകളൊന്നുമില്ല. വവ്വാലുകളിലെ കൊറോണ വൈറസുകളെക്കുറിച്ചുള്ള അവരുടെ ഗവേഷണത്തിൽ അന്താരാഷ്ട്ര തലത്തിൽ ‘ബാറ്റ് വുമൺ’ എന്ന പേരിൽ ഷി പ്രസിദ്ധയാണ്. HKU5-CoV-2 മറ്റു വൈറസിനേക്കാൾ അപകടകരമാണെന്ന് ഷിയും സംഘത്തിൽ അവരുടെ പഠനത്തിൽ വ്യക്തമാക്കി.
content summary: A new study led by Shi Zhengli, the Chinese scientist at the center of research suspected to have contributed to the Covid-19 pandemic, has discovered a new coronavirus.