ആശങ്ക ഉണർത്തുന്ന ഹാന്റാ വൈറസിന്റെ പ്രഭവ കേന്ദ്രമായ ആഡംബര കപ്പലായ എംവി ഹോണ്ടിയസിൽ ഇതുവരെ മരണപെട്ടത് മൂന്നുപേരാണ്.149 പേർ കപ്പലിൽ ഉണ്ട്. ഇതിൽ രണ്ട് ഇന്ത്യക്കാരും.നിരവധി പേരിലേക്ക് അണുബാധ പകരുകയും ചെയ്തിട്ടുണ്ട്.
ലോകത്തെ വിദൂരമായ ഇടങ്ങളിലെ ഐസ് നിറഞ്ഞ ജലാശയങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത കപ്പലാണ് എംവി ഹോൺഡിയസ്. അറ്റ്‌ലാന്റിക്കിലൂടെയും ധ്രുവപ്രദേശങ്ങളിലൂടെയുമുള്ള സഞ്ചാരത്തിനായാണ് ഇപ്പോൾ യാത്രക്കാരുമായി കപ്പൽ പുറപ്പെട്ടത്. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ഓഷ്യൻവൈഡ് എക്‌സ്‌പെഡിഷൻസാണ് കപ്പലിന്റെ ഉടമയായ കമ്പനി. 42 ദിവസം നീണ്ട യാത്രയ്ക്കാണ് കപ്പൽ പുറപ്പെട്ടത്.ഇതിലൂടെയുള്ള ഇപ്പോഴത്തെ രോഗ വ്യാപനം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.ഹാന്റാ വൈറസിന്റെ അത്യപൂർവ വകഭേദമായ ആൻഡീസാണ് രോഗവ്യാപനം കൂട്ടിയത്. ഹാന്റാ വൈറസ് സ്ഥിരീകരണം പൊതുവേ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അർജന്റീനയിൽ രോഗികളുടെ നിരക്ക് ഇരട്ടിയായെന്നാണ് കണക്കുകൾ പറയുന്നത്.

എന്താണ് ഹാന്റാ വൈറസ്സ് ?
ഉറവിടം എലികളാണ്.1970-കളിൽ തെക്കൻ കൊറിയയിലെ ഹാൻ്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്.മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരും. ഇതൊരു മഹാമാരിയല്ല.ഹാൻ്റാ വൈറസ് എന്നത് ഒരു മാരകമായ വൈറസ് ബാധയാണ്. എലികൾ, വവ്വാലുകൾ ഇവയുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ, സ്പർശിക്കുകയോ, അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്താൽ രോഗം പകരാം.എന്നാൽ രോഗം ബാധിച്ചുകഴിഞ്ഞാൽ രോഗ ലക്ഷണം അറിയാൻ ദിവസങ്ങൾ കഴിയും.കോവിഡ് പോലെ പരിചിതമല്ലാത്ത പുതിയ ഒന്നല്ല ഹാന്റ വൈറസുകൾ. 30 മുതൽ 50 തരം വരെ ഹാന്റാ വൈറസുകൾ ഉണ്ട്. അതിൽ ചില ഹാന്റാ വൈറസുകൾ വളരെ നിരുപദ്രവകാരികൾ ആണ്.ഏഷ്യയിൽ കാണപ്പെടുന്ന ഹാന്റാ വൈറസ് പ്രധാനമായും വൃക്കകളെ ബാധിക്കുന്ന തരം ഹാന്റാ വൈറസ് ആണ്. തെക്കേ അമേരിക്കയിലും മറ്റും കാണപ്പെടുന്ന ഹാന്റാ വൈറസുകൾ ആൻഡീസ് വൈറസ് എന്ന് പറയാം. ഇവയാണ് ഇപ്പോൾ ബാധിച്ചിട്ടുള്ളതായി വ്യക്തമാകുന്നത്. ഈ ആന്റിസ് വൈറസിന്റെ പ്രത്യേകത അത് ശ്വാസകോശത്തെ ബാധിക്കും എന്നുള്ളതാണ്. ശ്വാസകോശത്തെ ബാധിച്ചു കഴിഞ്ഞാൽ മരണനിരക്ക് 50 ശതമാനത്തോളമാണ്.ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരൻ ഏപ്രിൽ പതിനൊന്നിന് ശ്വാസതടസ്സം ഉണ്ടായി മരണം സംഭവിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും മരണപ്പെട്ടു.ജർമൻ സ്വദേശിയായ യുവതിയുടെ മരണമാണ് ഹാന്റാവൈറസ് ബാധിച്ചുള്ള മൂന്നാമത്തേത്. രോഗലക്ഷണങ്ങൾ പ്രകടമായി നാലു ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിച്ചു എന്നുള്ളതാണ് ആശങ്കയിൽ ആഴ്ത്തുന്നത്.

ഇതിന്റെ പ്രധാന ലക്ഷണങ്ങളായി കാണുന്നത് പനി സമാനമായ ലക്ഷണത്തിൽ ആരംഭിച് ക്ഷീണം, ശരീരവേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. തുടർന്ന് ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും എത്തിപ്പെടും.
ഇതിന് കൃത്യമായ ചികിത്സാ കുറവാണ് അതുകൊണ്ട് തന്നെ വീടും പരിസരങ്ങളും വൃത്തിയായി സംരക്ഷിക്കുക, എലികൾ വർധിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ജാഗ്രത പാലിക്കുക.
Content summery ; 3 dead from Hantavirus on MV hondius cruise ship in Atlantic. Rare Andes variant spreads human-to-human, causing lung failure.149 onboard, 2 Indians at risk.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.