June 26, 2026 |
Share on

‘കൊണ്ടോരാം കൊണ്ടോരാം’ കവർ സോങ് സോഷ്യൽ മീഡിയയിൽ ഹിറ്റ്

ഗാനത്തിന്റേതായി മറ്റു പല കവർ സോങ് വേർഷനുകൾ ഉണ്ടെങ്കിലും.കൂടുതൽ പ്രേക്ഷക പ്രശംസ നേടിയത് ശ്രീഹരിയും ശ്രീരാഗും ചേർന്നൊരുക്കിയ ഗാനത്തിനാണ്.ഒന്നേകാൽ ലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.

ഒടിയനിലെ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനത്തിനു കവർ സോങ് ഒരുക്കി മഴവിൽ മനോരമ സൂപ്പർ ഫോർ വിജയി ശ്രീഹരിയും സഹോദരൻ ശ്രീരാഗും. ആസ്വാദകരെ കയ്യിലെടുത്ത കവർ സോങ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.ഗാനത്തിന്റെ നാടോടി തനിമ നഷ്ടപ്പെടുത്താതെയാണ് ദൃശ്യാവിഷ്കാരം. ബിഷോയ് അനിയനാണ് കവർ സോങ്ങിനു പുല്ലാങ്കുഴൽ വായിക്കുന്നത്.ഗാനത്തിനൊടുവിൽ മോഹൻലാലിന്റെ ഒടിയൻ രൂപം കളിമണ്ണിൽ തീർക്കുന്നുണ്ട് ശ്രീരാഗ്.ചിത്രത്തിന്റെ റിലീസിന് മുന്നേ എത്തിയ ഗാനം മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരുന്നു.ഗാനത്തിന്റേതായി മറ്റു പല കവർ സോങ് വേർഷനുകൾ ഉണ്ടെങ്കിലും.കൂടുതൽ പ്രേക്ഷക പ്രശംസ നേടിയത് ശ്രീഹരിയും ശ്രീരാഗും ചേർന്നൊരുക്കിയ ഗാനത്തിനാണ്.ഒന്നേകാൽ ലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.

കവർ സോങ് കാണാം:

റഫീഖ് അഹമ്മദിന്റെ വരികൾക്കു എം. ജയചന്ദ്രന്‍ ഈണം നൽകിയിരിക്കുന്ന ഗാനം ശ്രേയഘോഷാലും സുദീപ് കുമാറും ചേർന്നാണ് പാടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×