June 04, 2026 |
Share on

‘കരിനീല കണ്ണുള്ള പെണ്ണ്’ : പ്രേക്ഷകര്‍ കാത്തിരുന്ന ജോസഫിലെ വീഡിയോ ഗാനം

ജോജു ജോര്‍ജ്ജ് നായക വേഷത്തിലെത്തിയ ചിത്രം ജോസഫ് തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷകാഭിപ്രായങ്ങളോടെയാണ് പ്രദര്‍ശനം തുടരുന്നത്.

മികച്ച പ്രതികരണം നേടിയ ജോസഫിലെ വീഡിയോഗാനം പുറത്തുവിട്ടു. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന വീഡിയോഗാനം അണിയറപ്രവര്‍ത്തകരാണ് പുറത്തുവിട്ടത്. ഗാനത്തിനു സോഷ്യ മീഡിയയില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. രഞ്ജിന്‍ രാജ് ഈണം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്, അഖില ആനന്ദ് എന്നിവരും രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനും ആണ്.

അതേസമയം ജോജു ജോര്‍ജ്ജ് നായക വേഷത്തിലെത്തിയ ചിത്രം ജോസഫ് തിയ്യേറ്ററുകളില്‍  മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷകാഭിപ്രായങ്ങളോടെയാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷാഹി കബീര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ബാനറില്‍ ജോജു ജോര്‍ജ് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നതും.

https://www.azhimukham.com/trending-cinema-joju-goerge-performance-joseph-movie-brilliant-gireesh-writes/

Leave a Reply

Your email address will not be published. Required fields are marked *

×