June 04, 2026 |
Share on

സിനിമാ പാരഡൈസോയുടെ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയുള്ള വിനായകന്റെ പ്രതികരണം വൈറലാകുന്നു/ വീഡിയോ

സിനിമാ പ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് സിനിമാ പാരഡീസോ

സിനിമാ പ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ വിനായകന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ വൈറല്‍. അവാര്‍ഡ് നേടി വിനായകന്‍ പുരസ്‌കാരവുമായി രണ്ടു കൈയുമുയര്‍ത്തിയ നടത്തിയ അഹ്ലാദപ്രകടനമാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഓഡിയന്‍സ് പോളില്‍ ഓരോ വിഭാഗത്തിലും കൂടുതല്‍ വോട്ട് നേടിയ എന്‍ട്രികളെ വിശകലനം ചെയ്തത് മനീഷ് നാരായണന്‍,കൃഷ്‌ണേന്ദു കലേഷ് ,മഹേഷ് രവി,മരിയ റോസ് എന്നിവര്‍ നേതൃത്വംകൊടുത്ത പന്ത്രണ്ടംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മലയാളത്തിലെ പ്രമുഖ സിനിമാവാര്‍ഡുകള്‍ അര്‍ഹിക്കുന്നവര്‍ക്കല്ല് ലഭിക്കുന്നത് എന്ന ആരോപണം രൂക്ഷമായ സാഹചര്യത്തില്‍ മികച്ചവര്‍ക്ക് പുരസ്‌കാരം നല്‍കിയ സിനിമാ പാരഡീസോ അവാര്‍ഡ് നിര്‍ണയം ഏറെ പ്രശംസിക്കപ്പെട്ടിരിക്കുകയാണ്.

CPC CINE AWARDS 2016

ചിത്രം – മഹേഷിന്റെ പ്രതികാരം
സംവിധായകന്‍ – ദിലീഷ് പോത്തന്‍(മഹേഷിന്റെ പ്രതികാരം)
നടന്‍ – വിനായകന്‍ (കമ്മട്ടിപ്പാടം)
നടി – റജിഷ വിജയന്‍(അനുരാഗ കരിക്കിന്‍ വെള്ളം), സായ് പല്ലവി(കലി)
തിരക്കഥ – ശ്യാം പുഷ്‌ക്കരന്‍(മഹേഷിന്റെ പ്രതികാരം)
സംഗീത സംവിധാനം – ബിജിബാല്‍ (മഹേഷിന്റെ പ്രതികാരം)
സഹനടി – രോഹിണി (ആക്ഷന്‍ ഹീറോ ബിജു,ഗപ്പി)
സഹനടന്‍ – മണികണ്ഠന്‍ ആര്‍ ആചാരി (കമ്മാട്ടിപ്പാടം)
ഛായാഗ്രഹണം – ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം)
സിനിമാ പാരഡീസോ സ്പെഷ്യല്‍ ഹോണററി അവാര്‍ഡ് -ഇന്ദ്രന്‍സ്

Leave a Reply

Your email address will not be published. Required fields are marked *

×