June 04, 2026 |
Share on

‘ബാങ്ക് വിളി കേട്ടുകൊണ്ടുള്ള ആ സന്ധ്യകള്‍ ഒരു പ്രത്യേക അനുഭൂതിയാണ് നല്‍കിയത്’: പ്രിയങ്കാ ചോപ്ര

ബാങ്കുവിളിയെ പ്രകീര്‍ത്തിച്ച പ്രിയങ്കാ ചോപ്രായുടെ വീഡിയോ

ബാങ്ക് വിളിക്കെതിരെയുള്ള ട്വീറ്റുകളാണ് ഇപ്പോള്‍ ഗായകന്‍ സോനു നീഗത്തെ വൈറലാക്കുന്നതെങ്കില്‍ ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര വൈറലാകുവാന്‍ കാരണം ബാങ്കുവിളി പ്രകീര്‍ത്തിച്ച വീഡിയോയാണ്. ഷൂംട്ടിംഗുമായി ബന്ധപ്പെട്ട് പ്രിയങ്ക ഭോപ്പാലില്‍ താന്‍ താമസിച്ചിരുന്ന ഹോട്ടലിനെ പറ്റി പറഞ്ഞപ്പോഴാണ് ബാങ്ക് വിളിയെ പറ്റിയും പറഞ്ഞത്.


Read: 
‘മുസ്ലീം സഹോദരാ എന്റെ തല ഞാന്‍ തന്നെ മൊട്ടയടിച്ചു, ഇനി ശത്രുതയുണ്ടാവരുത്’: സോനു നിഗം


Read: 
മുസ്ലിം അല്ലാതിരുന്നിട്ടും ബാങ്കുവിളി കേട്ട് ഉണരേണ്ടി വരുന്നു; വിവാദ ട്വീറ്റുകളുമായി സോനു നിഗം

‘ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തുന്ന എല്ലാ സന്ധ്യസമയങ്ങളിലും എന്റെ ടെറസിന്റെ മുകളില്‍ ബാങ്ക് വിളിക്കായി കാതോര്‍ത്തിരിക്കും. സൂര്യസ്തമനവും ആ പ്രദേശത്തെ പള്ളികളിലെ ബാങ്ക് വിളിയും ഒരു പ്രത്യേക അനുഭൂതിയാണ് നല്‍കുന്നത്. ആ സന്ധ്യ സമയമാണ് എനിക്ക് ഏറ്റവും സമാധാനപരമായ ഒരു ലോകം നല്‍കുന്നത്. ആ സമയം വീണ്ടും ആസ്വാദിക്കാന്‍ കൊതി തോന്നുന്നു’ എന്നാണ് ബാങ്ക് വിളിയെ പറ്റി താരം പറയുന്നത്.

സോനു നിഗത്തിന്റെ ട്വീറ്റര്‍ വിവാദമുണ്ടാക്കുന്നതിന് മുമ്പ് വന്ന വീഡിയോ വൈറലാകുന്നത് ഇപ്പോഴാണ്. ബോളിവുഡ് സിനിമ ‘ഗംഗാജല്‍-2’വിന്റെ പ്രചരണത്തിനിടെയാണ് പ്രിയങ്ക ഇത്തരത്തില്‍ പറഞ്ഞത്. ഈ വര്‍ഷം ആദ്യം ജനുവരിയിലായിരുന്നു പ്രിയങ്കയുടെ ഈ സംഭാഷണം.

Leave a Reply

Your email address will not be published. Required fields are marked *

×