June 13, 2026 |
Share on

സലീല്‍ ചൗധരിയുടെ ഭാര്യയും ഗായികയുമായ സബിത ചൗധരി അന്തരിച്ചു

ബംഗാളി, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളില്‍ ഒട്ടേറെ മനോഹരഗാനങ്ങള്‍ സബിത ആലപിച്ചിട്ടുണ്ട്

മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ സലീല്‍ ചൗധരിയുടെ ഭാര്യയും ഗായികയുമായ സബിത ചൗധരി (72) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായിരുന്ന സബിത ജനുവരി മുതല്‍ ചികിത്സയിലായിരുന്നു. ബംഗാളി, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളില്‍ ഒട്ടേറെ മനോഹരഗാനങ്ങള്‍ സബിത ആലപിച്ചിട്ടുണ്ട്.

സലീല്‍ ചൗധരി തന്നെ ഈണമിട്ട എട്ടോളം മലയാള ചലച്ചിത്ര ഗാനങ്ങള്‍ സബിത പാടിയിട്ടുണ്ട്. തോമാശ്ലീഹയിലെ വൃശ്ചികപ്പെണ്ണേ, മദനോത്സവത്തിലെ മേലേ പൂമല, നീ മായും നിലാവോ, ഏതോ ഒരു സ്വപ്‌നത്തില്‍, ഒരു മുഖം മാത്രം, ഈ ഗാനം മറക്കുമോയിലെ രാക്കുയിലേ ഉറങ്ങൂ എന്നിവയാണ് ആ ഗാനങ്ങള്‍.

സലീല്‍ ചൗധരിയുടെ രണ്ടാമത്തെ ഭാര്യയാണ് സബിത. അന്തര, സഞ്ചാരി, സഞ്‌ജോയ് ചൗധരി, ബോബി ചൗധരി എന്നിവര്‍ മക്കളാണ്. സബിത ചൗധരിയുടെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×