June 05, 2026 |
Share on

മാസ്സ് റോളിൽ അരവിന്ദ് സാമി, ചിമ്പു, വിജയ് സേതുപതി; മണിരത്‌നം ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ ട്രെയിലര്‍ തരംഗമാകുന്നു

മണിരത്‌നത്തിന്റെ മുന്‍ ചിത്രങ്ങളായ നായകന്‍,ദളപതി എന്നീ ചിത്രങ്ങളില്‍ ദി ഗോഡ് ഫാദറിന്റേയും മഹാഭാരത കഥയുടേയും സ്വാധീനം പ്രകടമാക്കിയതുപോലെ ഒരു മാസ്സ് ഹീറോ അപ്പീൽ ഉള്ള ചിത്രമായിരിക്കും എന്ന് ചെക്ക ചിവന്ത വാനത്തിന്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നു.

മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നവും ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും.അരവിന്ദ് സാമി, പ്രകാശ് രാജ്, സിമ്പു, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു.വിജയ് സേതുപതിയ്ക്ക് പൊലീസ് വേഷമാണ്.

മണിരത്‌നത്തിന്റെ മുന്‍ ചിത്രങ്ങളായ നായകന്‍,ദളപതി എന്നീ ചിത്രങ്ങളില്‍ ദി ഗോഡ് ഫാദറിന്റേയും മഹാഭാരത കഥയുടേയും സ്വാധീനം പ്രകടമാക്കിയതുപോലെ ഒരു മാസ്സ് ഹീറോ അപ്പീൽ ഉള്ള ചിത്രമായിരിക്കും എന്ന് ചെക്ക ചിവന്ത വാനത്തിന്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണി നിരക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. മണിരത്നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്നവും ശിവ ആനന്ദവും ചേര്‍ന്നാണ്. സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്.

Images Courtesy : Bollywoodlife

Leave a Reply

Your email address will not be published. Required fields are marked *

×