June 04, 2026 |
Share on

മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’-ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി

ചിത്രത്തില്‍ തമിഴ് നടന്‍ വിശാല്‍ ഒരു പ്രധാന വേഷം കൈക്കാര്യം ചെയ്യുന്നുണ്ട്

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’-ന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ഗുഡ് ഈസ് ബാഡ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മോഹന്‍ലാലിന്റെ ഭാര്യ വേഷത്തിലാണു മഞ്ജു എത്തുന്നത്. തമിഴ് നടന്‍ വിശാല്‍ ഒരു പ്രധാന വേഷം കൈക്കാര്യം ചെയ്യുന്നുണ്ട്. തെന്നിന്ത്യന്‍ നടി ഹന്‍സികയും തെലുങ്ക് താരങ്ങളായ ശ്രീകാന്തും റഷി ഖന്നയും സിനിമയിലുണ്ട്.

വോളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ഒരു പോലീസ് ഓഫീസറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ശരീരഭാരം കുറച്ച് നരച്ച താടിയും കറുപ്പിച്ച മീശയുമായാണു ലാല്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×