June 13, 2026 |
Share on

അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ ടീമിന്റെ ‘ട്രാന്‍സ്’ വരുന്നു: 2018 ഏപ്രില്‍ റിലീസ്

അന്‍വര്‍ റഷീദ് എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം 2018 ഏപ്രില്‍ 28നാണ് റിലിസ് തീയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഉസ്താദ് ഹോട്ടലിന് (2012) ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു – ട്രാന്‍സ്. അന്‍വര്‍ റഷീദ് ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രം അനൗണ്‍സ് ചെയ്തത്. ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. തിരക്കഥ വിന്‍സന്റ് വടക്കന്‍. സംഗീതം ജാക്‌സണ്‍ വിജയന്‍. അന്‍വര്‍ റഷീദ് എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം 2018 ഏപ്രില്‍ 28നാണ് റിലിസ് തീയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

×