June 04, 2026 |
Share on

ആമിറിന്റെ ദംഗലിനും സല്‍മാന്റെ സുല്‍ത്താനും മുകളിലേക്ക് പ്രഭാസിന്റെ ബാഹുബലി 2

ലോകത്താകെ 8000 സ്‌ക്രീനുകളിലാണ് ബാഹുബലി പ്രദര്‍ശനത്തിനെത്തിയത്. എല്ലാ തീയറ്ററുകളിലും മിക്ക ഷോകളും ഹൗസ് ഫുള്ളാണ്.

റിലീസിംഗ് ദിവസത്തെ മുഴുവന്‍ ഷോയും പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി രണ്ടാം ഭാഗം സര്‍വകാല റെക്കോഡിലേയ്ക്കാണ് കുതിക്കുന്നത്. സല്‍മാന്‍ ഖാന്റെ സുല്‍ത്താനേയും ആമിര്‍ ഖാന്റെ ദംഗലിനേയും ബാഹുബലി പിന്തള്ളുമെന്ന് സൂചന. ലോകത്താകെ 8000 സ്‌ക്രീനുകളിലാണ് ബാഹുബലി പ്രദര്‍ശനത്തിനെത്തിയത്. എല്ലാ തീയറ്ററുകളിലും മിക്ക ഷോകളും ഹൗസ് ഫുള്ളാണ്.

അഡ്വാന്‍സ് ബുക്കിംഗിന്റെ കാര്യത്തിലും റെക്കോഡിട്ടിരിക്കുകയാണ് ചിത്രം. 24 മണിക്കൂറിനുള്ളില്‍ 36 കോടി രൂപ കളക്ഷന്‍. ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ 250 കോടിയെന്ന സുല്‍ത്താന്റെ കളക്ഷന്‍ ബാഹുബലി മറികടക്കുമെന്നാണ് സൂചന. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലേയും വിദേശത്തേയും സാറ്റലൈറ്റ് റൈറ്റ്‌സും പ്രീ ബുക്കിംഗും എല്ലാം ചേര്‍ത്ത് 500 കോടിയിലധികം രൂപ ബാഹുബലി രണ്ട് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×