June 06, 2026 |
Share on

ദാവൂദിനെ കൊല്ലാന്‍ പദ്ധതിയിട്ട അധോലോക നായിക സപ്‌ന ദീദിയായി ദീപിക

അധോലോക നേതാവിന്റെ വേഷം ചെയ്യാന്‍ ദീപിക ഏറെക്കാലമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും തന്നോട് ഇത്തരത്തില്‍ ഒരു തിരക്കഥ തയ്യാറാക്കാന്‍ ദീപിക ആവശ്യപ്പെട്ടിരുന്നതായും വിശാല്‍ ഭരദ്വാജ് പറഞ്ഞു.

അധോലോക നായിക സപ്‌ന ദീദിയായുള്ള ദീപിക പദുക്കോണിന്റെ വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍. ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ പദ്ധതിയിട്ട അധോലോക നായികയാണ് സപ്‌ന ദീദി എന്നറിയപ്പെട്ട മഹിറ ഖാന്‍. 80കളിലെ കുപ്രസിദ്ധ വനിതാ മാഫിയ ഡോണ്‍. ദീപിക പദുക്കോണിനെ സപ്‌ന ദീദിയാക്കി രംഗത്തെത്തിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹണി ട്രെഹാനാണ്. നിര്‍മ്മാണം സംവിധായകന്‍ വിശാല്‍ ഭരദ്വാജും. ദാവൂദിനെ കൊല്ലാനുള്ള ശ്രമത്തില്‍ സപ്‌ന ദീദിയ്ക്ക് സഹായം നല്‍കുന്ന ഗുണ്ടാ കഥാപാത്രമാകുന്നത് ഇര്‍ഫാന്‍ ഖാന്‍. പീക്കുവിന് ശേഷം ദീപികയും ഇര്‍ഫാനും ഒന്നിക്കുന്ന ചിത്രമാണിത്.

ഭര്‍ത്താവിന്റെ കൊലയ്ക്ക് പ്രതികാരമായാണ് സപ്‌ന ദീദി ദാവൂദിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. ദീദിയോട് പ്രണയമുള്ള ഗുണ്ടാനേതാവ് ഇതിന് ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നു. ഷാര്‍ജയിലെ ക്രിക്കറ്റ് മത്സരത്തിനിടെ ദാവൂദിനെ കൊല്ലാനായിരുന്നു സപ്‌നയുടെ പദ്ധതി. എന്നാല്‍ ഇക്കാര്യം ദാവൂദ് മനസിലാക്കുകയും സപ്‌ന വധിക്കപ്പെടുകയുമായിരുന്നു. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല. അധോലോക നേതാവിന്റെ വേഷം ചെയ്യാന്‍ ദീപിക ഏറെക്കാലമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും തന്നോട് ഇത്തരത്തില്‍ ഒരു തിരക്കഥ തയ്യാറാക്കാന്‍ ദീപിക ആവശ്യപ്പെട്ടിരുന്നതായും വിശാല്‍ ഭരദ്വാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×